UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരി കോമിന് സ്വര്‍ണം; ഇന്ത്യയ്ക്ക് 18ാം സ്വര്‍ണം

ഇതോടെ 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെിംസ് മെഡല്‍ പട്ടികയില്‍ 43 മെഡലുകളായി.

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. 45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണ മെഡല്‍ നേടിയത്. ഫൈനലില്‍ നോര്‍ത്തെന്‍ അയര്‍ലന്‍ഡിന്‍റെ ക്രിസ്റ്റീന ഒഹാരയെ 5-0 എന്ന പോയിന്റ് നിലയിലാണ് മേരികോം പരാജയപ്പെടുത്തിയത്. 30-27, 30-27, 29-28, 30-27, 20-27 എന്ന നിലയിലായിരുന്നു മേരി കോമിന്‍റെ മുന്നേറ്റം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരി കോമിന്‍റെ ആദ്യ സ്വര്‍ണമാണിത്.

ശ്രീലങ്കയുടെ അനുഷ ദില്‍രുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ കടന്നത്. സെമിയിലും ഇതേ സ്‌കോറിനായിരുന്നു (5-0) മേരി കോമിന്റെ ജയം. അഞ്ച് തവണ ലോക ചാമ്പ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. രാജ്യസഭാംഗം കൂടിയാണ് മേരി കോം.

വിയറ്റ്‌നാമില്‍ നവംബറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ തന്‍റെ അഞ്ചാം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണം മേരികോം നേടിയിരുന്നു. ഇതിന് മൂന്ന് മാസത്തിന് ശേഷം ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിംഗിലും സ്വര്‍ണം നേടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും മേരികോം സ്വര്‍ണം നേടിയിരിക്കുന്നത്. ഇതോടെ 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെിംസ് മെഡല്‍ പട്ടികയില്‍ 43 മെഡലുകളായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍