UPDATES

കായികം

“മെസി കളിക്ക് മുമ്പ് 20 തവണ ബാത്ത്റൂമില്‍ പോകും, ഭീരുവായ നായകന്‍”: മറഡോണ

കോച്ചുമായും സഹകളിക്കാരുമായും സംസാരിക്കുന്നതിന് മുമ്പ് അയാള്‍ പ്ലേ സ്റ്റേഷനില്‍ കളിക്കാറാണ് പതിവ്. എന്നിട്ടാണ് ഗ്രൗണ്ടില്‍ അയാള്‍ നേതാവാകാന്‍ പോകുന്നത് – മറഡോണ പരിഹസിച്ചു.

ലയണല്‍ മെസിക്കെതിരെ ആഞ്ഞടിച്ച് ഡീഗോ മറഡോണ. മെസി ഭീരുവും യാതൊരു നേതൃഗുണവുമില്ലാത്തയാളുമായ ക്യാപ്റ്റനാണെന്നും ഒരു ദിവസം ഒരു മത്സരത്തിന് മുമ്പ് 20 തവണയെങ്കിലും സമ്മര്‍ദ്ദം മൂലം ബാത്ത്‌റൂമില്‍ പോകുന്നയാളാണെന്നും മറഡോണ പറഞ്ഞു. മെസിയെ ദൈവമായി പരിഗണിക്കേണ്ടതില്ല. അയാളൊരു നേതാവല്ല. ഒരു മെക്‌സിക്കോയില്‍ ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറഡോണ പറഞ്ഞു. ഒരു കളിക്ക് മുമ്പ് 20 തവണ ബാത്ത്‌റൂമില്‍ പോകുന്നയാള്‍ എങ്ങനെ നേതാവാകാനാണ് – മറഡോണ ചോദിച്ചു.

കോച്ചുമായും സഹകളിക്കാരുമായും സംസാരിക്കുന്നതിന് മുമ്പ് അയാള്‍ പ്ലേ സ്റ്റേഷനില്‍ കളിക്കാറാണ് പതിവ്. എന്നിട്ടാണ് ഗ്രൗണ്ടില്‍ അയാള്‍ നേതാവാകാന്‍ പോകുന്നത് – മറഡോണ പരിഹസിച്ചു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പലപ്പോളും ചോദ്യങ്ങള്‍ക്ക് മറുപടിയായി മെസി പറയാറുള്ളത്. മെസി ക്രിസ്റ്റിയാനോയ്്‌ക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ്. എന്നാല്‍ അയാളൊരു നല്ല നേതാവല്ല – മറഡോണ പറഞ്ഞു.

ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അയാള്‍ ശരിക്കും മെസിയാണ്. അര്‍ജന്റീനയുടെ ജഴ്‌സിയില്‍ കളിക്കുമ്പോള്‍ അയാള്‍ മറ്റൊരാളാണ്. അയാളെ ദൈവമാക്കുന്നത് നിര്‍ത്തൂ. മെസി മെസിയാകണമെങ്കില്‍ മറ്റാരെങ്കിലും ടീമിനെ നയിക്കണം. ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായ ശേഷം അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളില്‍ മെസി കളിച്ചിട്ടില്ല. അതേസമയം ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുമില്ല. മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുങ് ഭൂട്ടിയയുമായുള്ള സംഭാഷത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ പറഞ്ഞത് ക്രിസ്റ്റ്യാനോയും മെസിയും ചോയ്‌സ് ആയി വന്നാല്‍ തന്റെ ടീമിലേയ്ക്ക് താന്‍ തി്‌രഞ്ഞെടുക്കുന്നത് മെസിയെ ആയിരിക്കും എന്നായിരുന്നു.

‘മെസിയെ എല്ലാവരും ഒറ്റപ്പെടുത്തി’; അര്‍ജന്റീന ടീമിനെതിരെ വീണ്ടും മറഡോണ

11 വര്‍ഷത്തിന് ശേഷം മെസിയില്ലാത്ത ‘ദ ബെസ്റ്റ് ഫുട്ബോളര്‍’ പുരസ്‌കാര പട്ടിക

“എല്ലാവരും കയറിക്കളിക്കണം” ക്യാപ്റ്റന്‍ മെസി പറഞ്ഞു; അങ്ങനെയാണ് സെന്റ്‌ പീറ്റെഴ്സ്ബര്‍ഗിലെ പുല്ലിന് തീ പിടിച്ചത്

അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്താതെ ഞാന്‍ വിരമിക്കില്ല: മെസി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍