UPDATES

കായികം

ലയണല്‍ മെസി ബാഴ്സലോണ വിടുന്നു?

മെസിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് ബാഴ്‌സ അധികൃതര്‍

അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്സലോണ ക്ലബ് വിടുന്നുതായി അഭ്യൂഹം. മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ മെസിയുമായി ചര്‍ച്ച നടത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് മെസിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ വീണ്ടും ഫുട്‌ബോള്‍ ലോകത്ത് ചൂട് പിടിച്ചിരിക്കുകയാണ്. മെസി പ്രൊഫണലായി ഫുട്‌ബോള്‍ കളിച്ച് തുടങ്ങിയ കാലം മുതല്‍ ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബിന് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഫുട്‌ബോള്‍ ലോകത്തെ മിശിഹയുടെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യമാണ് ആരാധകര്‍ നല്‍കുന്നത്.

എന്നാല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് ബാഴ്‌സ അധികൃതര്‍. മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ മെസിയുമായി ബാഴ്സലോണയിലെ ഒരു ഹോട്ടലില്‍വെച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളോട് ഒന്നും മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബാഴ്സയുമായി കഴിഞ്ഞ മാസമായിരുന്നു മെസി 2021-വരെ കരാര്‍ പുതുക്കിയത്. കരാറില്‍ മെസി ഒപ്പിടുകയോ അതിന്റെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ ഉണ്ടായിട്ടില്ല എന്നതാണ് ഇപ്പോഴത്തെ അഭ്യൂഹത്തിന് കൂടുതല്‍ ശക്തി പകരുന്നത്.

മെസി കരാര്‍ ഒപ്പിടുന്നതിലെ കാലതാമസത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സ്വാഭാവിക കാലതാമസം മാത്രമാണിതെന്നുമാണ് ബാഴ്സലോണ ടെക്നിക്കല്‍ സെക്രട്ടറി റോബര്‍ട്ട് ഫെര്‍ണാണ്ടസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍