UPDATES

കായികം

മെസി ഗോളില്‍ അര്‍ജന്റീനയ്ക്ക് സമനിലയില്‍ ആശ്വാസം

അവസാന മത്സരത്തില്‍ ഖത്തര്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.

കോപ്പ അമേരിക്കയില്‍ രണ്ടാം മത്സരത്തിലും വിജയം നേടാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. പരാഗ്വയ്ക്കെതിരെ സമനില(1-1) പാലിച്ചതോടെ അടുത്ത ഘട്ടത്തിലേക്കുള്ള അര്‍ജന്റീനയുടെ പ്രവേശനവും പരുങ്ങലിലായി. വാര്‍ അനുവദിച്ച പെനാല്‍റ്റിയും അര്‍ജന്റീന ഗോള്‍ കീപ്പര്‍ അര്‍മാനി രക്ഷപ്പെടുത്തിയ പെനാല്‍റ്റിയുമാണ് അര്‍ജന്റീനക്ക് സമനില നേടിക്കൊടുത്തത്.

ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റ ടീമില്‍ നിന്ന് മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങിയത്. അഗ്വേറൊയെയും ഡി മരിയയെയും പുറത്തിരുത്തി കളി തുടങ്ങിയ അര്‍ജന്റീന പതിവ് പോലെ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചെങ്കിലും പരാഗ്വ ഗോള്‍ മുഖം ആക്രമിക്കാനായില്ല. തുടര്‍ന്നാണ് ന്യൂ കാസില്‍ താരം മിഗെല്‍ അല്‍മിറോണിന്റെ മികച്ച മുന്നേറ്റത്തിനൊടുവില്‍ റിച്ചാര്‍ഡ് സാഞ്ചസിലൂടെ പരാഗ്വ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ അഗ്വേറൊയെ ഇറക്കി മത്സരത്തിലേക്ക് തിരിച്ച് വരാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാന്‍ താരത്തിനായില്ല. തുടര്‍ന്നാണ് വാറിന്റെ സഹായത്തോടെ അര്‍ജന്റീനക്ക് പെനാല്‍റ്റി ലഭിക്കുന്നത്. മെസിയായിരുന്നു കിക്കെടുത്തത്. പന്ത് വലയിലെത്തിയതോടെ അര്‍ജന്റീന കളിയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ പിന്നീട് വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും ആയില്ല. ബോള്‍ പൊസഷനില്‍ അര്‍ജന്റീനയായിരുന്നു മുന്നിലെങ്കിലും വ്യക്തമായ മേധ്വാവിത്വമില്ലായിരുന്നു. അവസാന മത്സരത്തില്‍ ഖത്തര്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍