UPDATES

കായികം

‘മറ്റൊരുദിനം, മറ്റൊന്ന് കൂടി മുറിച്ച് മാറ്റുന്നു’; സൂര്യനില്‍ നിന്ന് സ്വയം രക്ഷ നേടണമെന്ന് മൈക്കല്‍ ക്ലാര്‍ക്ക്

സമീപകാലത്താണ് മറ്റൊരു മുന്‍ ഓസീസ് നായകനായ ഇയാന്‍ ചാപ്പല്‍ താന്‍ ത്വക്കിനെ ബാധിക്കുന്ന കാന്‍സറുമായി പൊരുതുകയാണെന്ന് വെളിപ്പെടുത്തിയത്.

മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പിച്ചിന് പുറത്തും പോരാട്ടത്തിലാണ്. തനിക്ക് ബാധിച്ച ത്വക്ക് കാന്‍സറിനെ അതിജീവിക്കുകയെന്ന പോരാട്ടത്തിലാണ് താരം. 2006 മുതല്‍ ത്വക്കിനെ ബാധിക്കുന്ന കാന്‍സറിനുള്ള ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ് ക്ലാര്‍ക്ക്. ഇതുവരെ മൂന്ന് തവണ മുഖത്ത് കാന്‍സറിനെ തുരത്താന്‍ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു.

തന്റെ മുഖത്ത് നിന്ന് അടുത്തിടെ ഒരു ക്യാന്‍സര്‍ നീക്കം ചെയ്തതായി വെളിപ്പെടുത്തി മൂന്നാം ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് ക്ലാര്‍ക്ക്. യുവാക്കള്‍ക്ക് ഒരു ഉപദേശവും കൊടുക്കുന്നുണ്ട്. മറ്റൊരു ദിനം. മറ്റൊരു സ്‌കിന്‍ കാന്‍സര്‍ എന്റെ മുഖത്ത് നിന്ന് മുറിച്ചുമാറ്റുന്നു. യുവാക്കളെ സൂര്യനില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടതെല്ലാം ചെയ്യുക-ചിത്രം പങ്കുവച്ചുകൊണ്ട് ക്ലാക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2006 ലായിരുന്നു ക്ലാര്‍ക്കിന് സ്‌കിന്‍ ക്യാന്‍സര്‍ രോഗനിര്‍ണയം പുറത്തുവന്നത്. രോഗത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

സമീപകാലത്താണ് മറ്റൊരു മുന്‍ ഓസീസ് നായകനായ ഇയാന്‍ ചാപ്പല്‍ താന്‍ ത്വക്കിനെ ബാധിക്കുന്ന കാന്‍സറുമായി പൊരുതുകയാണെന്ന് വെളിപ്പെടുത്തിയത്. കാന്‍സറിന് കഴുത്തിനും കക്ഷത്തിനും ശസ്ത്രക്രിയ നടത്തിയ എഴുപത്തിയഞ്ചുകാരനായ ചാപ്പല്‍ റേഡിയേഷന്‍ തെറാപ്പിക്കും വിധേയനായിരുന്നു. നേരത്തെ മറ്റൊരു മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലും സ്‌കിന്‍ ക്യാന്‍സറിനെതിരെ പോരാടുന്നതായി വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ജൂലൈയിലായിരുന്നു 75 കാരന്റെ വെളിപ്പെടുത്തല്‍. ചാപ്പലിനെ കഴുത്തിലും കക്ഷത്തിലും ശസ്ത്രക്രിയ നടത്തുകയും റേഡിയേഷന്‍ തെറാപ്പിക്ക് വിധേയനാവുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍