UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടോം ജോസഫിനെ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി മൊയ്ദീന്‍

വിവാദങ്ങളെക്കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷിക്കും

മുന്‍ കേരള വോളിബോള്‍ ടീം ക്യാപ്റ്റന്‍ ടോം ജോസഫും സംസ്ഥാന വോളിബോള്‍ അസോസിയേഷനും തമ്മിലുള്ള അഭിപ്രായഭിന്നതകളില്‍ കായിക മന്ത്രി എ സി മൊയ്തീന്‍ ഇടപെടുന്നു. കായികതാരത്തെ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അസോസിയേഷനെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മന്ത്രി വിവാദങ്ങളെക്കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അസോസിയേഷനെതിരെ കര്‍ഷന നടപടി സ്വീകരിക്കും.

വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീറന്റെ ഫേസ്ബുക്ക് പോസ്റ്റിന് ടോം ജോസഫ് ഇട്ട പ്രതികരണമാണ് വിവാദമായത്. ടോം ജോസഫ് മറ്റുള്ളവരുടെ കാല് നക്കിയാണ് 2014ലെ അര്‍ജുന അവാര്‍ഡ് നേടിയതെന്നാണ് നാലകത്ത് ബഷീര്‍ പോസ്റ്റിട്ടത്. തനിക്ക് അര്‍ജുന അവാര്‍ഡ് ലഭ്യമാക്കാന്‍ അസോസിയേഷന്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ ടോം ജോസഫ് കേരള ടീമിന്റെ തെരഞ്ഞെടുപ്പിലെ അപാകതകളെക്കുറിച്ചും ആരോപണം ഉന്നയിക്കുന്നുണ്ട്.

അതേസമയം ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനത്തിന് ടോം ജോസഫിനെതിരെ ആരോപണങ്ങളാണ് അസോസിയേഷന്‍ നടത്തിയത്. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായതെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കേരളത്തില്‍ ദേശീയ ഗെയിംസ് നടന്നപ്പോള്‍ ടോമിനെ ടീമില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണ് മെഡല്‍ നഷ്ടമായത് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ടോം വിരമിക്കണമെന്ന് അസോസിയേഷന് ആഗ്രഹമില്ലെന്ന് പറയുന്ന അവര്‍ എന്നാല്‍ കായികക്ഷമത ഇല്ലാത്ത കളിക്കാരെ ടീമില്‍ വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്.

എന്നാല്‍ നാലകത്ത് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിനാല്‍ തന്നെ ആര്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറല്ലെന്നുമാണ് ടോം ജോസഫിന്റെ നിലപാട്. തനിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിന് നാലകത്ത് ബഷീര്‍ ആദ്യം വിശദീകരണം നല്‍കണമെന്നും ടോം ജോസഫ് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് ടോം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്‍കിയത്. നാലകത്ത് ബഷീറിനെതിരായ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നും ടോം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍