UPDATES

കായികം

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ നായകന്‍

2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് വരെയായിരിക്കും പുതിയ കോച്ചിന്റെ കാലാവധി.

ലോകകപ്പിലെ പരാജയത്തിന് ശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചുപണിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് മിക്കി ആര്‍തറുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നു പിസിബി തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് മുന്‍ നായകന്‍ മിസ്ബാ ഉള്‍ ഹഖിനെ പുതിയ കോച്ചിന്റെ സ്ഥാനത്തേക്കു പിസിബി പരിഗണിക്കുന്നത്.

ബുധനാഴ്ചയാണ് ആര്‍തറുമായുള്ള കരാര്‍ റദ്ദാക്കിയതായി പിസിബി അറിയിച്ചത്. കൂടാതെ ബൗളിങ് കോച്ച് അസ്ഹര്‍ മഹമ്മൂദ്, ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്ളവര്‍, ട്രെയിനര്‍ ഗ്രാന്റ് ല്യുഡെന്‍ എന്നിവരുമായുള്ള കരാറും പുതുക്കിയിരുന്നില്ല. 45 കാരനായ മിസ്ബാഹ് പാകിസ്താന് വേണ്ടി 75 ടെസ്റ്റുകളും 162 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ അടുത്ത പരമ്പരയ്ക്കു മുമ്പ് പുതിയ കോച്ചിനെ നിയമിക്കാനാണ് പിസിബിയുടെ നീക്കം.

2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് വരെയായിരിക്കും പുതിയ കോച്ചിന്റെ കാലാവധി. എന്നാല്‍ കോച്ചിന്റെ പ്രകടനം ഓരോ വര്‍ഷവും വിലയിരുത്താന്‍ പിസിബി തീരുമാനിച്ചിട്ടുണ്ട്. പാക് ടീമിന്റെ പുതിയ ബൗളിങ് കോച്ച് സ്ഥാനത്തേക്കു മുന്‍ പേസര്‍ മുഹമ്മദ് അക്രമിനെ പരിഗണിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍