UPDATES

കായികം

ഇരുപത്തി മൂന്നാം വയസ്സിൽ വിരമിക്കുന്ന നീന്തല്‍ താരം മിസി ഫ്രാങ്ക്‌ളിന്‍ നേടിയത് അഞ്ച് ഒളിമ്പിക്‌സ് സ്വര്‍ണങ്ങള്‍

23 കാരിയായ താരം വിരമിക്കല്‍ അപേക്ഷയില്‍ കരിയറില്‍ നേരിട്ട പരുക്കുകകളെ കുറിച്ചും പറയുന്നു.

ഒളിമ്പിക്‌സില്‍ അമേരിക്കയ്ക്ക് അഞ്ചു സ്വര്‍ണമെഡല്‍ നേടികൊടുത്ത നീന്തല്‍ താരം മിസി ഫ്രാങ്ക്‌ളിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്റെ 17 ാം വയസില്‍ ഒരു ഒളിമ്പിക്‌സില്‍ തന്നെ നാല് സ്വര്‍ണം നേടിയ താരം 23 ാം വയസിലാണ് വിരമിക്കാനൊരുങ്ങുന്നത്. നീന്തല്‍ കുളത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത അമേരിക്കയുടെ തന്നെ മൈക്കല്‍ ഫെല്‍പ്‌സിന് സമാനമായി നിരവധി ലോക വേദികളില്‍ മത്സരിച്ച് നേട്ടം കൊയ്ത താരമാണ് മിസി ഫ്രാങ്ക്‌ളിനും.

ഒരു ഒളിമ്പിക്‌സില്‍ തന്നെ നാലു സ്വര്‍ണ നേട്ടം കൊയ്യുന്ന അമേരിക്കയുടെ ആദ്യത്തെ വനിത താരമാണ് മിസി ഫ്രാങ്ക്‌ളിന്‍. 2012 ലെ നാല് സ്വര്‍ണ മെഡല്‍ നേട്ടത്തിന് ശേഷം 2013 ല്‍ നടന്ന വേള്‍ഡ് അക്വാട്ടിസ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍മെഡല്‍ നേട്ടവും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പരുക്കുകള്‍ താരത്തിന്റെ കരിയറില്‍ വെല്ലുവിളി ആകുകയായിരുന്നു. 2016 ല്‍ നടന്ന ഒളിമ്പിക് മത്സരത്തില്‍ 4×200 ഫ്രീസ്‌റ്റെല്‍ റിലേയില്‍ മാത്രമാണ് താരത്തിന് സ്വര്‍ണമെഡല്‍ നേടാനായത്.

23 കാരിയായ താരം വിരമിക്കല്‍ അപേക്ഷയില്‍ കരിയറില്‍ നേരിട്ട പരുക്കുകകളെ കുറിച്ചും പറയുന്നു. ഇപ്പോള്‍ പരുക്കുകളില്‍ ഭേദപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും വേദനകള്‍ സഹിക്കാന്‍ വയ്യ. ഇപ്പോള്‍ ഒരു കുടുംബസ്ഥയാകാനാണ് തയാറെടുക്കുന്നത് മിസി ഫ്രാങ്ക്‌ളിന്‍ പറഞ്ഞു. തന്റെ കരിയറില്‍ 2016 റിയോ ഒളിമ്പിക്‌സില്‍ അതിജീവിച്ച എട്ട് ദിനങ്ങളാണ് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. മാനസികമായും കായികമായും ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട ദിവസങ്ങളായിരുന്നു ആ ദിനങ്ങള്‍. ഈ സമയങ്ങളില്‍ കഠിനമായ തോള്‍  വേദനയുണ്ടായിരുന്നെങ്കിലും പരിശീലനത്തിനും മത്സരത്തിനും ഇറങ്ങി. ഈ അനുഭവമായിരുന്നു തന്റെ കായികക്ഷമത നഷ്ടപ്പെടുന്നതായി ആദ്യമായി മനസിലാക്കിയത് വിരമിക്കല്‍ അപേക്ഷയില്‍ താരം കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍