എല്യൂഡ് കിപ്‌ചോഗ് ലോക റെക്കോര്‍ഡ് വിന്നറാണ്.താന്‍ ഈ നേട്ടത്തിലെത്തി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത് മോ ഫെറാ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ചാരിറ്റി ഈവന്റുകളില്‍ ഒന്നായ ലണ്ടന്‍ മാരത്തണെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് കായികലോകം. മുന്‍ ചാച്യനായ കെനിയയുടെ ദീര്‍ഘദൂര ഓട്ടക്കാരന്‍ എല്യൂഡ് കിപ്‌ചോഗ്, ബ്രിട്ടന്റെ സൂപ്പര്‍ താരം ഒളിമ്പിക് ഹീറോ മോ ഫെറാ എന്നവിരുള്‍പ്പെടെ അണിനിരക്കുന്ന മാരത്തണില്‍ റെക്കോര്‍ഡ് ഭേദിച്ച് ചാമ്പ്യനാകുന്നത് ആരാകും. മണിക്കൂറുക്കകം ലണ്ടനില്‍ മാരത്തണ്‍ ആരംഭിക്കും.
നാലുതവണ ഒളിമ്പിക് ചാമ്പ്യനായ ബ്രിട്ടന്‍ താരം മോ ഫെറാ മത്സരത്തിന് മുമ്പ് മുന്‍ ചാമ്പ്യന്‍ എല്യൂഡ് കിപ്‌ചോഗിനെ മറികടക്കുമെന്ന് വെല്ലുവിളിച്ചു കഴിഞ്ഞു. ബെര്‍ലിനില്‍ സെപ്റ്റംബറില്‍ രണ്ടു മണിക്കൂര്‍ ഒരു മിനിറ്റ് 39 സെക്കന്റില്‍ കിപ്‌ചോഗ് നേട്ടം കൊയ്തപ്പോള്‍ അത് മോ ഫെറായുടെ ഏറ്റവും മികച്ച നേട്ടത്തെക്കാള്‍ മൂന്നര മിനിട്ട് മുന്നിലായിരുന്നു. എല്യൂഡ് കിപ്‌ചോഗ് ലോക റെക്കോര്‍ഡ് വിന്നറാണ് 36 കാരനായ മോ ഫെഹറാ പറഞ്ഞു. താന്‍ ഈ നേട്ടത്തിലെത്തി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത് മോ ഫെറാ പറഞ്ഞു. ഫെറായുടെ സമീപകാലത്തെ നേട്ടങ്ങള്‍ മികച്ച്ത് തന്നെയെന്ന് അതുകൊണ്ട് വിജയ സാധ്യത ഫെറായ്ക്ക് കല്‍പിക്കുന്നവരും ഉണ്ട്. അതേസമയം ഒക്‌ടോബറില്‍ നടന്ന ചിക്കാഗോ മാരത്തണില്‍ രണ്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ് 11 സെക്കന്റു കൊണ്ട് ഓടി എത്തിയ ഫെറായുടെ ഈ മികച്ച നേട്ടം മറികടന്ന താരങ്ങളും ഉണ്ട്.
ലക്ഷണകണക്കിന് ആളുകളാണ് മാരത്തണ്‍ നേരിട്ട് കാണാനായി പ്രതീക്ഷിക്കുന്നത്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ്, പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവ കനത്ത മുന്‍കരുതലുകളോടെ ഓട്ടത്തിനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.