UPDATES

കായികം

‘ഞാനും ദുരിതബാധിതർക്കൊപ്പം’: വെള്ളി മെഡൽ പ്രളയബാധിതർക്ക് സമ്മാനിച്ച് മുഹമ്മദ് അനസ്

45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 400 മീറ്റര്‍ ഓട്ടത്തില്‍ അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി ലഭിക്കുന്നത്.

ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഒാട്ടത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ മലയാളി മുഹമ്മദ്​ അനസ്​ തന്റെ വെള്ളി മെഡൽ കേരളത്തിലെ പ്രളയ ദുരിത ബാധിതർക്ക് സമർപ്പിക്കും. ദുരിതക്കയത്തിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്വന്തം നാട്ടുകാർക്കായി എന്റെ മെഡൽ സമർപ്പിക്കുന്നു, ഇത്​ അവരിൽ പുഞ്ചിരി വിടർത്തുമെന്ന്​ പ്രതീക്ഷിക്കുന്നതായും അനസ്​ മത്സരശേഷം പറഞ്ഞു.മുഹമ്മദ് അനസ് കൊല്ലം നിലമേൽ സ്വദേശിയാണ്.

45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 400 മീറ്റര്‍ ഓട്ടത്തില്‍ അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി ലഭിക്കുന്നത്. ഇന്നലെ അനസിന്റെയും, ഹിമ ദാസിന്റെയും മെഡൽ നേട്ടത്തോടെ ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 33 മെഡലുകളായി. അതെ സമയം സമാനതകളില്ലാത്ത പേമാരി നേരിട്ട കേരളത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള സഹായങ്ങൾ കൂടുതൽ മേഖലകളിൽ നിന്നും ഒഴുകിയെത്തുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍