UPDATES

ട്രെന്‍ഡിങ്ങ്

ശിവലിംഗ മാതൃകയില്‍ പുതുവത്സരാശംസ; ഷമിക്കെതിരേ വീണ്ടും മതമൗലികവാദികള്‍

ഇസ്ലാമിന് നിരക്കാത്ത രീതിയെന്നാണ് വിമര്‍ശനം

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ മതമൗലികവാദികളുടെ ആക്രമണം നേരിടേണ്ടി വരുന്നത് തുടര്‍ച്ചയായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക്. പുതുവത്സരാശംസ നേര്‍ന്നുകൊണ്ട് ഇട്ട പോസ്റ്റാണ് ഇത്തവണ ഷമിക്ക് വിനയായത്. പൂക്കളാല്‍ തീര്‍ത്ത ഒരു ശിവലിംഗത്തിന്റെ മാതൃകയ്‌ക്കൊപ്പമായിരുന്നു ഷമി എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ചത്. എന്നാല്‍ ഷമിയുടെ പ്രവര്‍ത്തി ഇസ്ലാം മതത്തിന് നിരക്കാത്തതാണെന്ന വിമര്‍ശനവുമായി പതിവുപോലെ മതമൗലികവാദികളെത്തി. മുമ്പ് ഉണ്ടായിട്ടുള്ള ആക്രമണങ്ങളെ അവഗണിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ട്വിറ്ററില്‍ നിന്നും തന്റെ പോസ്റ്റ് നീക്കം ചെയ്യാന്‍ ഷമി നിര്‍ബന്ധിതനായി.

പുതുവര്‍ഷം നിങ്ങളുടെ സന്തോഷങ്ങളേയും നല്ല വിശേഷങ്ങളെയും പുതുക്കട്ടെ. നിങ്ങളുടെ ഹൃദയത്തില്‍ ആനന്ദകരമായൊരു ഊര്‍ജ്ജം എന്നും നിറഞ്ഞു നില്‍ക്കട്ടെ. നിങ്ങള്‍ക്കും കുടുംബത്തിനും ഹാപ്പി ന്യൂ ഇയര്‍ 2018 എന്ന വാചകങ്ങള്‍ക്കൊപ്പമാണ് പൂക്കള്‍ കൊണ്ട് ഒരു ചെറിയ ശിവലിംഗത്തിന്റെ മാതൃക തീര്‍ത്ത് ട്വീറ്റ് ചെയ്തത്. ഇതാണ് പിന്നീട് വിമര്‍ശനനത്തിനു കാരണമായത്.

"</p

ഷമിയുടെ പ്രവര്‍ത്തി അനിസ്ലാമികം ആണെന്നും സ്വന്തം മതത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും ഷമി നിഷേധിക്കുകയാണെന്നുമായിരുന്നു പലരും ആരോപിച്ചത്.

പാശ്ചാത്യ ആഘോഷമാണെന്ന് ആക്ഷേപിച്ച് ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതിനും ഷമി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഷമിയുടെ മകള്‍ ആയ്‌റയുടെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനും അദ്ദേഹം വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇസ്ലാം പിറന്നാള്‍ ആഘോഷങ്ങളെ നിരാകരിക്കുന്ന മതമാണെന്നായിരുന്നു വിമര്‍ശനത്തിനു കാരണമായി പറഞ്ഞത്. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഹിജാഹ് ധരിക്കാതെയും കൈയ്യില്ലാത്ത വസ്ത്രം ധരിച്ചതിനും ഷമി മതമൗലികവാദികളുടെ വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍