UPDATES

കായികം

ധോണി ഇന്ന് ‘ഫിഫ്റ്റി’ അടിക്കുമോ!

ശ്രീലങ്ക-ഇന്ത്യ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ധോണിയെ കാത്ത് പുതിയ റെക്കോര്‍ഡ് കാത്തിരിക്കുന്നത്

ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും പല റെക്കോര്‍ഡുകളും സ്വന്തമായുണ്ട് മഹേന്ദ്ര സിംഗ് ധോണിക്ക്. ഇന്ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ കുറിക്കാനൊരുങ്ങുകയാണ് മഹി. ആദ്യത്തെ ട്വന്റി-20 ലോക കിരീടം ചൂടിയ ക്യാപ്റ്റനായ ധോണി ഇന്നത്തെ കളിയില്‍ വിക്കറ്റിനു പിന്നില്‍ നിന്ന് മൂന്നുപേരെ കൂടി പിടികൂടിയാല്‍ ട്വന്റി-20യില്‍ 50 ക്യാച്ചുകള്‍ തികയ്ക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറായി മാറും. നിലവില്‍ 47 പേരെയാണ് ധോണി കൈക്കുള്ളില്‍ ആക്കിയിരിക്കുന്നത്.

84 മത്സരങ്ങളില്‍ നിന്നും 47 പേരെ ക്യാച്ച് ചെയ്ത് പുറത്താക്കിയിരിക്കുന്ന ധോണിയുടെ പേരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ റെക്കോര്‍ഡ് ഇപ്പോള്‍ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ളത് വെസ്റ്റിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ദിനേഷ് രാംദിന്‍ ആണ്. എന്നാല്‍ ധോണിയെക്കാള്‍ 15 ക്യാച്ചുകള്‍ക്കു പിന്നിലാണ് രാംദിന്‍ എന്നറിയുമ്പോഴാണ് ധോണി ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആയി വിശേഷിപ്പിക്കപ്പെടുന്നതിന്റെ കാരണം വ്യക്തമാകുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍