UPDATES

കായികം

സംഗക്കാരയില്‍ നിന്നും റെക്കോര്‍ഡ് പിടിച്ചെടുത്ത് ധോണി

പാകിസ്താന്റെ കമ്രാന്‍ അക്മലിനെയും ധോണി വൈകാതെ പിന്നിലാക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-ട്വന്റി മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ റീസ ഹെന്‍ഡ്രിക്കിനെ വിക്കറ്റിനു പിന്നില്‍ പിടികൂടുമ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി ഒരു റെക്കോര്‍ഡ് കൂടിയാണ് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയെ മറികടന്ന് ട്വന്റി-20യില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ സ്വന്തമാക്കുന്ന കീപ്പര്‍ എന്ന റെക്കോര്‍ഡ്. വാണ്ടറേഴ്‌സില്‍ ഹെന്‍ഡ്രിക്കിനെ പിടികൂടുമ്പോള്‍ അത് ധോണിയുടെ 134 ആമത് ക്യാച്ചായിരുന്നു ക്രിക്കറ്റിന്റെ ചെറു ഫോര്‍മാറ്റില്‍. 253 മാച്ചുകളില്‍ നിന്നും 133 പേരെ പിടികൂടി സംഗക്കാരയെ അപ്പോഴാണ് ധോണി മറികടന്നത്. 59 സ്റ്റംപിങ്ങുകള്‍ കൂടി ചേര്‍ന്ന് ട്വന്റി-20യില്‍ സംഗക്കാരയുടെ ആകെ വിക്കറ്റ് നേട്ടം 192 ആണ്. ധോണിയാകട്ടെ 134 ക്യാച്ചുകള്‍ സ്വന്തമാക്കിയിരിക്കുന്നത് 275 കളികളില്‍ നിന്നാണ്. 74 സ്റ്റംപിങ്ങുകള്‍ സഹിതം മൊത്തം വിക്കറ്റ് നേട്ടം 204.

മൊത്തം വിക്കറ്റ് നേട്ടത്തിന്റെ ട്വന്റി-20 റെക്കോര്‍ഡ് ഇപ്പോള്‍ പാകിസ്താന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിന്റെ പേരിലാണ്. 211 കളികളില്‍ നിന്നും 207 വിക്കറ്റുകള്‍. 115 ക്യാച്ചുകളും 92 സ്റ്റംപിങ്ങുകളും. ഈ റെക്കോര്‍ഡ് മറികടക്കാന്‍ ധോണിക്ക് ഇനി വേണ്ടത് 4 പുറത്താക്കലുകള്‍ കൂടി മതി.

ട്വന്റി-20 യിലെ ക്യാച്ചുകളുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ദിനേഷ് കാര്‍ത്തിക്. 211 മത്സരങ്ങളില്‍ നിന്ന് 123 ക്യാച്ചുകള്‍. 48 സ്റ്റംപിങ്ങുകള്‍ ഉള്‍പ്പെടെ 171 പുറത്താക്കലുകളാണ് കാര്‍ത്തിക്കിന്റെ പേരിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍