UPDATES

കായികം

അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം; നവദീപ് സയ്‌നിക്കെതിരെ ഐസിസി അച്ചടക്ക നടപടിയും

വിന്‍ഡീസിനെതിരായ ആദ്യ ടി20യിലാണ് സെയ്‌നി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്.

ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറ്റം നടത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍ നവദീപ് സയ്നിക്കെതിരെ ഐസിസി നടപടി. ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരത്തിന് മുന്നറിയിപ്പും ഡി മെറിറ്റ് പോയിന്റും ലഭിക്കും.

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ വിക്കറ്റ് സ്വന്തമാക്കിയ ശേഷം സയ്നി നടത്തിയ ആഘോഷ പ്രകടനമാണ് ഐസിസിയുടെ അച്ചടക്ക വാള്‍ നീളാന്‍ കാരണമായത്. മത്സരത്തിലെ അഞ്ചാം ഓവറില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരന്റെ വിക്കറ്റെടുത്തശേഷം ബാറ്റ്‌സ്മാന് നേരെ അംഗവിക്ഷേപം നടത്തിയ സെയ്‌നിയുടെ നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. തെറ്റ് സമ്മതിച്ച സെയ്‌നി മാച്ച് റഫറി ജെഫ് ക്രോയുടെ തീരുമാനം അംഗീകരിച്ചു. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റവും ഐസിസി നടപടിയും താരം അംഗീകരിച്ചതോടെ അച്ചടക്ക സമിതിക്ക് മുന്‍പാകെ സയ്നി ഹാജരാകേണ്ട ആവശ്യമില്ല.

വിന്‍ഡീസിനെതിരായ ആദ്യ ടി20യിലാണ് സെയ്‌നി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. അരങ്ങേറ്റത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സെയ്‌നി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. തന്നെ സിക്‌സറിന് പറത്തിയ നിക്കോളാസ് പൂരന്റെയും ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെയും വിക്കറ്റുകളാണ് സെയ്‌നി തുടര്‍ച്ചയായ പന്തുകളില്‍ വീഴ്ത്തിയത്. മത്സരത്തിലെ അവസാനെ ഓവര്‍ എറിഞ്ഞ സെയ്‌നി റണ്‍ വഴങ്ങാതെ വിന്‍ഡീസിന്റെ ടോപ് സ്‌കോററായ കീറോണ്‍ പൊള്ളാര്‍ഡിന്റെയും വിക്കറ്റെടുത്തു. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സെയ്‌നിയാണ് കളിയിലെ താരമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍