UPDATES

കായികം

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ച് ബജ്രംഗും രവി കുമാറും

വനിതാ ഗുസ്തിയില്‍ നേരത്തെ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് വെങ്കല മെഡലോടെ ടോക്യോ ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ബജ്രംഗ് പൂനിയയും രവി കുമാര്‍ ദഹിയയും മെഡല്‍ ഉറപ്പിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ എത്തിയ ഇരുവരും ടോക്യോ ഒളിമ്പിക്സ് യോഗ്യതയും നേടി. ലോക ഒന്നാം നമ്പര്‍ താരമായ ബജ്രംഗ് പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ ക്വാര്‍ട്ടര്‍ഫൈനലില്‍ ഉത്തര കൊറിയയുടെ യോങ് ചോല്‍ സോനിനെ മലര്‍ത്തിയടിച്ചാണ് സെമിയില്‍ എത്തിയത്. സ്‌കോര്‍: 8-1.

രവികുമാര്‍ ദഹിയ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ സെമിയിലെത്തിയതോടെയാണ് മെഡലും ഒളിമ്പിക് ബര്‍ത്തും ഉറപ്പിച്ചത്. ജപ്പാന്റെ മുന്‍ ലോകചാമ്പ്യന്‍ യുകി തകാഹാഷിയക്കെതിരെ തുടക്കത്തില്‍ 0-6 എന്ന സ്‌കോറില്‍ പിന്നിലായിരുന്ന രവികുമാര്‍ പിന്നീടുള്ള റൗണ്ടുകളില്‍ ഉജ്വലമായി തിരിച്ചുവന്നാണ് 17-6 എന്ന സ്‌കോറില്‍ വിജയം പിടിച്ചെടുത്തത്. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ എണ്ണം മൂന്നായി. വനിതാ ഗുസ്തിയില്‍ നേരത്തെ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് വെങ്കല മെഡലോടെ യോഗ്യത നേടിയിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍