UPDATES

സോഷ്യൽ വയർ

കോഹ്‌ലിയും ധവാനും പാക് ടീമിനായി ഇറങ്ങിയോ? വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

ശ്രീനഗര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിന്റെ ഒരു രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുമ്പോള്‍ അത് ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെയും ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലോ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലോ കളിക്കാറില്ല. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെ പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍  നൈല ഇനയാത്ത് ട്വിറ്ററില്‍ പങ്ക്‌വെച്ച വീഡിയോ വൈറലാകുകയാണ്. ശ്രീനഗറില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുന്നു, വിരാട് കോഹ്‌ലി പാകിസ്ഥാനില്‍ കളിക്കുന്നു. ചില പതിവ് വ്യാമോഹങ്ങള്‍, മറ്റൊന്നുമല്ല.’ ഈ തലകെട്ടോടെ ആയിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

ശ്രീനഗര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിന്റെ ഒരു രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനായി ഒപ്പണിംഗും മൂന്നാമനായി ശിഖര്‍ ധവാനും ഇറങ്ങുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. വിരാട് കോഹ്‌ലി പാകിസ്താനു വേണ്ടി കളിക്കുന്നു.  വീഡിയോയില്‍ കോഹ്‌ലിയെയും ധവാനെയും കൂടാതെ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും പച്ച ജെഴ്സിയണിയിച്ച് പാക് താരങ്ങളുടെ നിരയിലുണ്ട്.

2025ലേതെന്ന് പറയുന്ന വീഡിയോ ശ്രീനഗര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഒരു സാങ്കല്‍പിക ദൃശ്യമാണ്.  പാകിസ്താനും ഇംഗ്ലണ്ടും തമ്മി
ലാണ് മത്സരമെന്നും പാകിസ്താന്‍ രണ്ട് ഇതിഹാസ ബാറ്റ്സ്മാന്മാരായ ബബര്‍ അസമിനെയും വിരാട് കോഹ്‌ലിയെയും അവതരിപ്പിക്കുന്നുവെന്നും പറയുന്നുണ്ട്. ഈ മത്സരത്തില്‍ കോഹ്‌ലി പാകിസ്താനെ വിജയിപ്പിക്കുമെന്നും പറയുന്നുണ്ട്.

സെപ്റ്റംബര്‍ ആറിന് പാകിസ്ഥാന്റെ പ്രതിരോധ ദിനത്തിന് മുന്നോടിയായി ആണ് വീഡിയോ പുറത്ത് വന്നത്. ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ മുഴുവന്‍ പിടിച്ചെടുത്തുവെന്നും കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍