UPDATES

കായികം

വിരാട് കോഹ്‌ലിക്ക് പുതിയ റെക്കാഡ് : ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമൻ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ 509 റണ്‍സാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തിട്ടുള്ളത്. ട്വന്റി – ട്വന്റിയില്‍ 146 റണ്‍സും, ഏകദിന മത്സരങ്ങളില്‍ 749 റണ്‍സും കോഹ്‌ലി നേടി കഴിഞ്ഞു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി  ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയാണ് വിരാടിന് പിന്നിലുള്ളത്. പട്ടികയില്‍ ഇടം നേടിയിട്ടുള്ള രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനാണ്. ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം 23 റണ്‍സെടുത്ത ശേഷം പുറത്തായെങ്കിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് കോഹ്‌ലി ആരാധകര്‍ക്ക് ആശ്വാസമാകും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ 509 റണ്‍സാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തിട്ടുള്ളത്. ട്വന്റി – ട്വന്റിയില്‍ 146 റണ്‍സും, ഏകദിന മത്സരങ്ങളില്‍ 749 റണ്‍സും കോഹ്‌ലി നേടി കഴിഞ്ഞു. 25 ഇന്നിംഗ്‌സുകളില്‍ നിന്നായി 1404 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ നേട്ടം സ്വന്തമാക്കുന്ന തരത്തിലാണ് റണ്‍സ് വേട്ടയില്‍ കോഹ്‌ലിയുടെ യാത്ര.  കഴിഞ്ഞ വര്‍ഷം വിവിധ ഇന്നിംഗ്‌സുകളില്‍ നിന്നായി 2818 റണ്‍സാണ് കോഹ്‌ലി നേടിയത്.

പട്ടികയിലുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരമായ ശിഖര്‍ ധവാന് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 1055 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര നേടിയ 2868 റണ്‍സാണ് പട്ടികയിലെ ഉയര്‍ന്ന റെക്കോര്‍ഡ്. മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗാണ് സംഗക്കാരെയ്ക്ക് പിന്നില്‍ 2005 വര്‍ഷത്തില്‍ 2833 റണ്‍സാണ് പോണ്ടിങ് അടിച്ചു കൂട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍