UPDATES

കായികം

മൊഹമ്മദ് സലായുടെ തീരുമാനം കടുത്തത്; ആരാധകര്‍ നിരാശയിലാണ്

പെനാല്‍ട്ടി നേടാനായി സലാ ഡൈവ് ചെയ്യുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സലാ ഒരുപാട് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ ഫുട്‌ബോള്‍ താരങ്ങള്‍ ആരാധക ശ്രദ്ധ നേടുന്നതിനിടെ തികച്ചും വ്യത്യസ്തമായ തീരുമാനവുമായി ലിവര്‍പൂള്‍ ഫോര്‍വേഡ് മൊഹമ്മദ് സലാ. ഇന്നലെ ട്വിറ്ററില്‍ സാമൂഹിക മാധ്യമങ്ങള്‍ വിടുകയാണെന്ന സൂചനകള്‍ നല്‍കിയ ട്വീറ്റ് ഇട്ട ശേഷം താരം ട്വിറ്റര്‍ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. സംഭവം സലാ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

2019ലെ തന്റെ ലക്ഷ്യം എല്ലാവരുമായി നേരിട്ട് ബന്ധപ്പെടല്‍ ആണെന്നായിരുന്നു സലായുടെ അവസാന ട്വീറ്റിന്റെ ഉള്ളടക്കം. ഇത് ഇന്റര്‍നെറ്റില്‍ കുടുങ്ങി കിടക്കുന്ന ലോകത്തിന് അത് വിട്ട് പുറത്തുള്ള ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കാനുള്ള സന്ദേശം നല്‍കലാണെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍ പറയുന്നു. പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടം അവസാനത്തോട് അടുക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ ഫുട്‌ബോളിലേക്ക് കൊടുക്കാന്‍ വേണ്ടിയാണ് സലാ അക്കൗണ്ട് കളഞ്ഞത് എന്ന് ലിവര്‍പൂള്‍ ആരാധകരും പറയുന്നു.

എന്നാല്‍ അടുത്തിടെ പെനാല്‍ട്ടി നേടാനായി സലാ ഡൈവ് ചെയ്യുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സലാ ഒരുപാട് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതാകും സലായെ ട്വിറ്റര്‍ വിടാന്‍ പ്രേരിപ്പിച്ചതെന്നും ആരാധകര്‍
പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍