UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്രയേലില്‍ കളിച്ചാല്‍ മെസിയുടെ ചിത്രങ്ങളും ജഴ്സിയും കത്തിക്കും: പലസ്തീന്‍ ഫുട്ബാള്‍ അസോസിയേഷന്‍

ഇസ്രായേല്‍ ഈ മത്സരത്തെ രാഷ്ട്രീയമായ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജിബ്രീല്‍ റജൗബ്, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തലവന്‍ ക്ലോഡിയോ ടാപ്പിയക്ക് കത്തയക്കുകയും ഫിഫയേയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയേയും സമീപിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച ജറുസലേമിലെ ടെഡി കൊല്ലേക് സ്റ്റേഡിയത്തില്‍ ഇസ്രയേലിനെ നേരിടാന്‍ ഇറങ്ങുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ പലസ്തീന്‍ ഫുട്ബാള്‍ അസോസിയേഷന്‍. ഇസ്രായേലില്‍ കളിച്ചാല്‍ മെസ്സിയുടെ ചിത്രങ്ങളും ജഴ്സിയും കത്തിക്കുമെന്നാണ് അസോസിയേഷന്‍ ചീഫ് ജിബ്രീല്‍ റജൗബിന്റെ മുന്നറിയിപ്പ്. മെസി ആരാധകരോടാണ് ജിബ്രീലിന്റെ അഭ്യര്‍ത്ഥന. ഇസ്രായേല്‍, സൗഹൃദം എന്തെന്ന് അറിയാത്ത രാജ്യമാണെന്നും അതുകൊണ്ട് ഇസ്രായേലുമായുള്ള മത്സരത്തിനായി കളത്തിലറിങ്ങരുതെന്നും പലസ്തീന്‍ ആരാധര്‍ നേരത്തെ മെസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ കാംപെയ്നും നടന്നു. ‘നതിങ് ഫ്രണ്ട്ലി’ എന്ന ഹാഷ് ടാഗിലായിരുന്നു ഈ കാംപെയ്ന്‍. പലസ്തീന്‍ യുവ ഫുട്ബാള്‍ താരം മുഹമ്മദ് ഖലീല്‍ ആണ് കാമ്പയിന് തുടക്കം കുറിച്ചത്.

ഇസ്രായേല്‍ ഈ മത്സരത്തെ രാഷ്ട്രീയമായ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച ജിബ്രീല്‍ റജൗബ്, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തലവന്‍ ക്ലോഡിയോ ടാപ്പിയക്ക് കത്തയക്കുകയും ഫിഫയേയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയേയും സമീപിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മൂന്ന് മില്യണ്‍ ഡോളറാണ് ഇസ്രായേല്‍ ഗവണ്മെന്റ് മത്സരത്തിനായി ചിലവഴിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍