UPDATES

കായികം

നെയ്മറുടെ തിരിച്ചു വരവ് ഗംഭീരം; എതിരില്ലാത്ത 3 ഗോളിന് കെയ്‌നിനെ തകര്‍ത്ത് പിഎസ് ജി

ആധികാരിക വിജയം നേടിയ പിഎസ്ജി ക്ക് വേണ്ടി നെയ്മറെ കൂടാതെ അഡ്രിയാന്‍ റാബിയോ, തിമോത്തി വിയ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി.

സൂപ്പര്‍ താരം നെയ്മര്‍ തുടക്കമിട്ട ഗോളിലൂടെ ഫ്രഞ്ച് ലീഗ് സിസണില്‍ പിഎസ്ജിക്ക് വിജയ തുടക്കം. പുതിയ പരിശീലകന്‍ തോമസ് ടൂഷലിന്റെ ഫ്രഞ്ച് അരങ്ങേറ്റ മത്സരം കൂടിയായിരുന്നു കെയ്‌നിനെതിരെ വിജത്തോടെ തുടക്കമായത്. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ക്ലബ് ഫുട്‌ബോള്‍ മല്‍സരത്തിനിറങ്ങിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ലോകകപ്പിന് ശേഷം ക്ലബിന് വേണ്ടി കളിച്ച മല്‍സരത്തിലാണ് മികച്ച പ്രകടനവുമായി ആരാധകരുടെ മനം കവര്‍ന്നത്.

മത്സരത്തില്‍ 3 – 0 യുടെ ആധികാരിക വിജയം നേടിയ പിഎസ്ജി ക്ക് വേണ്ടി നെയ്മറെ കൂടാതെ അഡ്രിയാന്‍ റാബിയോ, തിമോത്തി വിയ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി. മത്സരത്തിന്റെ പത്താം മിനിറ്റില്‍ നെയ്മര്‍ അടിച്ച ഗോളാണ് പിഎസ്ജി യെ മത്സരത്തില്‍ ആദ്യ മിനിറ്റു മുതല്‍ മേധാവിത്വം ഉറപ്പിക്കാന്‍ കഴിഞ്ഞു. മിഡ്ഫില്‍ഡര്‍ ക്രിസ്റ്റഫര്‍ എന്‍കുവിന്‍ നല്‍കിയ പാസില്‍ നിന്നാണ് നെയ്മര്‍ ഗോള്‍ നേടിയത്. തുടര്‍ന്ന് 35ാം മിനിറ്റില്‍ ഏഞ്ചല്‍ ഡിമരിയയുമായി ചേര്‍ന്ന് റാബിയോ ലീഡ് ഉയര്‍ത്തി.

രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ തിമോത്തി മൂന്നാം ഗോള്‍ നേടിയതോടെ കെയ്ന്‍ വലിയ തോല്‍വിയിലേക്ക് കൂപ്പുകുത്തി. സൂപ്പര്‍താരങ്ങളായ എഡിസന്‍ കവാനിയും കിലിയന്‍ എംബപ്പെയും പുറത്തിരുത്തിയായിന്നും കെയ്‌നെതിരേ പിഎജി ഇന്നലെ കളത്തിലിറങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍