UPDATES

കായികം

എന്തിനായിരുന്നു മിതാലിയെ ഒഴിവാക്കിയത് ? തോൽവിക്ക് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി

മിതാലിയെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം ഒറ്റക്കെട്ടായി സ്വീകരിച്ചതാണ്. ടീമിനു വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. അതില്‍ കുറ്റബോധവുമില്ലെന്നുമാണ്
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞത്. 

ലോക വനിതാ ട്വന്റി20 ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിച്ച ഇന്ത്യക്ക് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പിഴച്ചത് സീനിയര്‍ താരം മിതാലി രാജിനെ ഒഴിവാക്കിയതുകൊണ്ടാണെന്ന വിമര്‍ശനത്തിനിടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്ന് പറഞ്ഞ ഹര്‍മന്‍പ്രീത് പക്വതയില്ലാത്ത താരമാണെന്നും ക്യാപ്റ്റനാകാന്‍ യോഗ്യതയില്ലെന്നും മിതാലിയുടെ മാനേജര്‍ അനീഷ ഗുപ്ത തുറന്നടിച്ചു.

കമന്റേറ്റര്‍മാരായ സഞ്ജയ് മഞ്ചരേക്കറും നാസര്‍ ഹുസൈനും മിതാലിയെ ഒഴിവാക്കിയതിനെ നേരത്തെ വിമര്‍ശിച്ചിരുന്നു. നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 112 റണ്‍സിന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോറ്റത്.

മത്സരത്തിന് മുമ്പ് പരുക്കുകളോ ഫോം ഇല്ലായ്മയോ അല്ല മിതാലിയെ ഒഴിവാക്കിയതിന് കാരണം. തെറ്റായ തീരുമാനമായിരുന്നു എന്നായിരുന്നു മത്സരഫലം തെളിയിച്ചത്. അതുകൊണ്ട് തന്നെ മിതാലിയെ മാറ്റി നിര്‍ത്തിയതിനെതിരെ മിതാലിയുടെ മാനേജര്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. കാര്യങ്ങളെ വളച്ചൊടിക്കുന്ന ടീമിന് യോജിക്കാത്ത ക്യാപറ്റനാണ് ഹര്‍മന്‍ പ്രീത് എന്നാണ് മിതാലിയുടെ മാനേജര്‍ മല്‍സരത്തിന് ശേഷം ഹര്‍മന്‍ പ്രീതിനെ വിശേഷിപ്പിച്ചത്. ഹര്‍മന്‍ പ്രീതിനെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം മിതാലിയുടെ മാനേജര്‍ അനീഷാ ഗുപ്ത നീക്കം ചെയ്തതിന് പിന്നാലെ അനീഷയുടെ ട്വിറ്റര്‍ അക്കൗണ്ടും ഡിലീറ്റ് ചെയ്തു.

അതേസമയം സെമിഫൈനലില്‍ മിതാലി രാജിനെ ഒഴിവാക്കിയതില്‍ ദു:ഖമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മര്‍പ്രീത് കൗര്‍ പ്രതികരിച്ചിരുന്നു. ഇന്ത്യക്കായി ട്വന്റി-20യില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയ താരമായ മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരെ റിസര്‍വ് ബെഞ്ചിലിരുത്തിയതിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം.

മിതാലിയെ സെമി ഫൈനലില്‍ ഒഴിവാക്കിയതില്‍ കുറ്റബോധമില്ലെന്നും മിതാലിയെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം ഒറ്റക്കെട്ടായി സ്വീകരിച്ചതാണ്. ടീമിനു വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. അതില്‍  കുറ്റബോധവുമില്ലെന്നുമാണ്
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞത്.  ഇന്ത്യയുടേത് യുവ ടീമാണ്. അവര്‍ക്ക് പുതിയ പല കാര്യങ്ങളും പഠിക്കാനുള്ള അവസരമാണിത്. ചില സമയങ്ങളില്‍ വിക്കറ്റിന്റെ സ്വഭാവം കൂടി പരിഗണിച്ചത് ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ഇംഗ്ലണ്ട് വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാല്‍ തങ്ങള്‍ നേടിയ സ്‌കോര്‍ അത്ര എളുപ്പത്തതില്‍ ചേസ് ചെയ്യാവുന്നതായിരുന്നില്ല.

ഇന്ത്യന്‍ ബൗളര്‍മാര്‍ നല്ല പ്രകടനമാണ് നടത്തിയത്. 18ാം ഓവര്‍ വരെ മല്‍സരം നീട്ടിക്കൊണ്ടു പോവാന്‍ തങ്ങള്‍ക്കായെന്നും ഹര്‍മന്‍പ്രീത് പ്രതികരിച്ചിരുന്നു.
മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ റണ്‍സ് എടുക്കാന്‍ ഇന്ത്യയുടെ വനിതാ താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. രണ്ടക്കമുള്ള രണ്‍സ് നേടാന്‍ സാധിച്ചത് വെറും നാല് പേര്‍ക്ക് മാത്രമായിരുന്നു. 34 റണ്‍സോടെ സ്മൃതി മന്ഥാനയും 26റണ്‍സ് നേടിയ ജെമീമാ റോഡ്രിഗസും മാത്രമാണ് ചെറിയ ഒരു ചെറുത്ത് നില്‍പ്പെങ്കിലും കാണിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍