UPDATES

ട്രെന്‍ഡിങ്ങ്

ടിക്കറ്റ് ഇല്ല: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധക സംഘത്തിനുള്ള പുരസ്‌കാരം നേടി ദിവസങ്ങള്‍ക്കകമാണ് മഞ്ഞപ്പട അക്രമസാക്തരായി ടിക്കറ്റ് കൗണ്ടര്‍ അടിച്ചുതകര്‍ത്തിരിക്കുന്നത്‌

ഐഎസ്എല്ലില്‍ ഇന്ന് കലൂരില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അക്രമാസക്തരായി. കേരള-കൊല്‍ക്കത്ത മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കലൂര്‍ സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു. രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനിന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പനയില്ലെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ഇതറിയാതെ എത്തിയവരാണ് പ്രകോപിതരായത്. പോലീസ് സ്ഥലത്തെത്തിയിട്ടും ആരാധകരുടെ പ്രതിഷേധത്തെ തടഞ്ഞുനിര്‍ത്താനായില്ല. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുന്നതല്ലെന്നും നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നുമാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. മാതൃകാ ആരാധകര്‍ക്കുള്ള അവാര്‍ഡ് വാങ്ങി ദിവസങ്ങള്‍ക്കകമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ ഇത്തരത്തില്‍ പ്രകോപിതരായതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധക സംഘത്തിനുള്ള പുരസ്‌കാരമാണ് കഴിഞ്ഞയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക് ലഭിച്ചത്.

അതേസമയം ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാണ്. ഓണ്‍ലൈനായി ടിക്കറ്റെടുത്തവരാണ് അത് വന്‍ വിലയ്ക്ക് വില്‍ക്കുന്നത്. കരിഞ്ചന്തയില്‍ രണ്ടായിരം മുതല്‍ നാലായിരം വരെയാണ് ടിക്കറ്റ് വില. രണ്ടായിരത്തിന് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങിയവരാണ് നാലായിരത്തിന് മറിച്ച് വില്‍ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍