UPDATES

കായികം

‘അവന്‍ ഞങ്ങളുടെ ഭാഗ്യമാണ്’;ബുംറയെ വാനോളം പുകഴ്ത്തി കോഹ്‌ലി

 വെസ്റ്റിന്‍ഡിസിനെതിരായ പരമ്പരയിലെ  ജയശില്പികളിലൊരാളാണ്  ബുംറ.

നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ മികവ് കാണിച്ചിരുന്ന ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു താരത്തിന്റെ ടെസ്റ്റ്  അരങ്ങേറ്റം. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ തിളങ്ങി. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും വിന്‍ഡീസ് പര്യടനവും അവസാനിച്ചതോടെ താരം ടെസ്റ്റ് ക്രിക്കറ്റിലും കരുത്ത് തെളിയിച്ചിരിക്കുകയാണ്.

വിന്‍ഡീസ് പര്യടനത്തില്‍ ഹാട്രിക്കടക്കം 13 വിക്കറ്റുകളോടെ വിക്കറ്റ് വേട്ടയില്‍ മുന്നിലും ബുംറയാണ്. മത്സരശേഷം ബുംറയെ പ്രശംസകൊണ്ട് മൂടുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ‘ലോക ക്രിക്കറ്റിലെ സമ്പൂര്‍ണനായ ബൗളര്‍’ എന്നാണ് കോഹ്‌ലി, തന്റെ പ്രിയപ്പെട്ട ബൗളറെ വിശേഷിപ്പിച്ചത്.

കോഹ്ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ബുംറ ഈ ടീമില്‍ കളിക്കുന്നത് തങ്ങളുടെ ഭാഗ്യമാണ്. കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന ബൗളിംഗ് നിരയെ ലഭിക്കുന്നത് അപൂര്‍വ്വമാണ്. ഇന്‍ സ്വിങറുകളും ഔട്ട് സ്വിങറുകളും ബൗണ്‍സറുകളും കൊണ്ട് ബുംറ എതിരാളികളെ ആക്രമിക്കുന്നു. അതിനാല്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും പൂര്‍ണതയുള്ള ബൗളറാണ് ബുംറയെന്നാണ് തനിക്കു തോന്നുന്നതെന്നും കോഹ്ലി പറഞ്ഞു.കിംങ്സ്റ്റണ്‍ ടെസ്റ്റിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു  കോഹ്‌ലി.

വെസ്റ്റിന്‍ഡിസിനെതിരായ പരമ്പരയിലെ  ജയശില്പികളിലൊരാളാണ്  ബുംറ. ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബുംറ, ഇന്ത്യയില്‍ ഇതുവരെ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. 12 ടെസ്റ്റില്‍ നിന്ന് ഇപ്പോള്‍ തന്നെ ബുംറയ്ക്ക് 62 വിക്കറ്റുകളായി. ഒരു ഹാട്രിക്കടക്കം അഞ്ചു തവണ അഞ്ചു വിക്കറ്റ് പ്രകടനം നടത്തുകയും ചെയ്തു. ഹര്‍ഭജന്‍ സിങ്ങിനും ഇര്‍ഫാന്‍ പഠാനും ശേഷം ടെസ്റ്റില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബൗളറാണ് ബുംറ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍