UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൊവാക്ക് ജോക്കോവിച്ചിന് അഞ്ചാം വിംബിൾഡൻ; പൊരുതിത്തോറ്റ് ഫെഡറർ

21-ാം ഗ്ലാൻസ്ലാം കിരീടമാണ് ഫെഡറർ കൈവിട്ടത്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് അഞ്ചാം വിംബിൾഡൺ കിരീടം. അതി സ്വിറ്റ്സർലൻഡ് താരവും ടെന്നീസ് ഇതിഹാസവുമെന്ന് വിശേഷിക്കപ്പെടുന്നതുമായ റോജർ ഫെഡററെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം നേട്ടം കൈവരിച്ചത്. സ്കോർ: 7-6, 1-6, 7-6, 4-6, 13-12. കലാശപ്പോര് നാല് മണിക്കൂറും 55 മിനിറ്റും നീണ്ട് നിന്നപ്പോൾ ഫെഡററുടെ രണ്ട് മാച്ച് പോയിന്‍റുകൾ മറികടന്നായിരുന്നു ജോക്കോവിന്‍റെ ചരിത്രവിജയം. 21-ാം ഗ്ലാൻസ്ലാം കിരീടമാണ് ഫെഡറർ കൈവിട്ടത്.

ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ രണ്ടാം സെറ്റ് ആധികാരികമായി തന്നെ ഫെഡറർ സ്വന്തമാക്കി. 1-6നാണ് രണ്ടാം സെറ്റ് ജോക്കോവിച്ച് അടിയറവ് പറഞ്ഞത്. അടുത്ത സെറ്റിൽ ടൈബ്രേക്കറിലൂടെ ജോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തി. നാലാം സെറ്റ് ഫെഡററും സ്വന്തമാക്കിയതോടെ വിംബിൾഡൺ ഫൈനലും ആവേശകരമായി മാറി. നിർണായക അഞ്ചാം സെറ്റിൽ രണ്ട് മാച്ച് പോയിന്‍റുകൾ ലഭിച്ചശേഷമായിരുന്നു ഫെഡറർ പരാജയം സമ്മതിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡണ്‍ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി കൊളംബിയൻ താരങ്ങളായ ജുവാൻ സെബാസ്റ്റ്യൻ കാബേൽ റോബർട്ട് ഫറാ സഖ്യം സ്വന്തമാക്കി. ഫ്രാന്‍സിന്റെ നിക്കോളാസ് മഹൂട്ട് എഡ്വോർഡ് റോജർ വാസ്ലിൻ സഖ്യത്തെ നേരിട്ടുള്ള അഞ്ച് സെറ്റുകൾ നീണ്ട മൽസരത്തിൽ പരാജയപ്പെടുത്തിയാണ് കൊളംബിയൻ സഖ്യം കരീടം നേടിയത്. കൊളംബിയൻ സഖ്യത്തിന്റെ ആദ്യ ഗ്രാന്റ്സ്ലാം കീരീടം കൂടിയാണ് വിംബിൾഡൺ കിരീട നേട്ടത്തോടെ സ്വന്തമാക്കുന്നത്. സ്കോർ 6-7 (5-7), 7-6 (7-5) 7-6(8-6), 6-7(5-7) 6-3. മൽസരം നാലു മണിക്കൂരും 56 മിനിറ്റും നീണ്ടുനിന്നു.

അതിനിടെ, ഏഴ് തവണ വിംബിള്‍ഡണ്‍ ജേത്രിയായ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ച് റൊമാനിയന്‍ താരം സിമോണ ഹാലെപിന് വിംബിള്‍ഡണ്‍ വനിതാ കിരീടം സ്വന്തമാക്കി. 6-2, 6-2നാണ് ഹാലെപ് സെറീനയെ തോല്‍പിച്ചത്. വിംബിള്‍ഡണ്‍ നേടുന്ന ആദ്യ റൊമാനിയക്കാരിയാണ് ഹാലെപ്. ഹാലെപിന്റെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണും സിമോണ ഹാലെപ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷവും സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍ തോറ്റിരുന്നു.

യു.എസ് ഓപണിലും ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിംബിൾഡണിലെയെും സെറീന അടിയറവ് പറയുന്നത്. വിംബിള്‍ഡണിലെ കലാശപോരാട്ടത്തിലെ തോല്‍വിയോടെ 24 ഗ്രാന്റ്സ്ലാം കിരീടം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താനുള്ള സെറീനയുടെ മോഹം കൂടി അവസാനിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍