UPDATES

ട്രെന്‍ഡിങ്ങ്

ഒരുകാലത്ത് പത്രവാർത്തകളിൽ താരമായിരുന്നവൾ, ഇന്ന് ജോലി പത്രവിതരണം: ഒഡീഷയുടെ ആദ്യ ഫൂട്ബോൾ ടീം ക്യാപ്റ്റന്റെ ജീവിതം

പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, തമിഴ്നാട് തുടങ്ങിയ ശക്തമായ ടീമുകളെ പരാജയപ്പെടുത്തിയിട്ടുണ്ട് സുഭാരണിയുടെ നേതൃത്വത്തിലുള്ള ഒഡിഷയുടെ ഫുഡ്‌ബോള്‍ ടീം.

ഒരിക്കല്‍ ഒഡീഷന്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു സുഭാരണി ദാസിന്റെത്. ഒഡീഷയുടെ ആദ്യ ഫൂട്ബോൾ ടീം ക്യാപ്റ്റനാണ് ഇവർ. 1992 ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഒഡീഷ വനിതാ ഫൂട്ബോള്‍ ടീമിനെ നയിച്ചത് സുഭാരണിയായിരുന്നു. ഇപ്പോള്‍ ഒഡിഷയുടെ തലസ്ഥാനമായ ബുവനേശ്വറിലെ സഹീദ് നഗറിലെ വീടുകളില്‍ ദിവസവും രാവിലെ പത്രമെത്തിക്കുന്നത് സുഭാരണിയാണ്.

സുഭാരണിയുടെ ഭര്‍ത്താവ് പ്രക്ഷ് ചന്ദ്ര മിശ്ര കിടപ്പിലായത് 2004 ലായിരുന്നു. അതിനുശേഷം തന്റെ വീടിനെ മുന്നോട്ട് കൊണ്ടു പോകുന്നതിനായാണ് സുഭാരണിക്ക് ഈ ജോലി ഏറ്റെടുക്കേണ്ടി വന്നത് എന്ന് ലോജിക്കല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, തമിഴ്നാട് തുടങ്ങിയ ശക്തമായ ടീമുകളെ പരാജയപ്പെടുത്തിയിട്ടുണ്ട് സുഭാരണിയുടെ നേതൃത്വത്തിലുള്ള ഒഡിഷയുടെ ഫൂട്ബോൾ ടീം.

പത്തോളം ദേശീയ ഫൂട്ബോൾ ടൂര്‍ണ്ണമെന്റുകളിൽ കളിച്ച ഇവര്‍, 1986 മുതല്‍ 1998 വരെ ഒഡിഷ സംസ്ഥാനത്തിന്റെ ഖോഖോ ടീമിലും കളിച്ചിട്ടുണ്ട്. ഖേഖോ ടൂര്‍ണമെന്റില്‍ സുഭാരണിക്ക് 28 കിരീടങ്ങളുമുണ്ട്.

ദിവസവും 20 കിലോമീറ്ററാണ് സുഭാരണി സൈക്കിളില്‍ പത്രവിതരണത്തിനായി സഞ്ചരിക്കുന്നത്. പത്രവിതരണം മാത്രമല്ല, കാലിത്തീറ്റ, പേപ്പര്‍ കണ്ടൈനറുൾ തുടങ്ങിയവ വിറ്റും ജീവിക്കാൻ വഴി കണ്ടെത്തുന്നു സുഭാരണി.

സാമ്പത്തിക സഹായത്തിനായി സുഭാരണി കായിക, യുവജന സേവന വകുപ്പിനെ സമീപിച്ചെങ്കിലും വാക്കാലുള്ള ഉറപ്പ് മാത്രമാണ് ഇതുവരേയും ലഭിച്ചത് എന്നാണ് ദ ലോജിക്കല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More : മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും മുകളിൽ വിര്‍ജില്‍ വാന്‍ ദെയ്ക് വരുമോ? ഫിഫ ദി ബസ്റ്റ് പ്രഖ്യാപനം ഇന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍