UPDATES

ട്രെന്‍ഡിങ്ങ്

പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍

ഫൈനലില്‍ തായ്‌ലാന്‍ഡിന്റെ രാച്ചനോക് ഇന്‍ടാനോണിനെയോ അല്ലെങ്കില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയേയോ ആയിരിക്കും പി വി സിന്ധു നേരിടുക.

പി വി സിന്ധു, സ്വിറ്റ്‌സര്‍ലന്റില്‍ നടക്കുന്ന ലോക ബാറ്റ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിഫൈനലില്‍ ചൈനയുടെ ചെന്‍ യു ഫെയിനെ 21-7, 27-14 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇത്തവണ പി വി സിന്ധു സെമി ഫൈനലിലെത്തിയിരിക്കുന്നത്.

ഫൈനലില്‍ തായ്‌ലാന്‍ഡിന്റെ രാച്ചനോക് ഇന്‍ടാനോണിനെയോ അല്ലെങ്കില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയേയോ ആയിരിക്കും പി വി സിന്ധു നേരിടുക. 2018ലെ ലോക ചാംപ്യന്‍ഷിപ്പില്‍ സിന്ധു നൊസൊമി ഒകുഹാരയോട് പരാജയപ്പെട്ടിരുന്നു. ലോക ചാംപ്യന്‍ഷിപ്പുകളിലെ അഞ്ചാം മെഡലാണ് പി വി സിന്ധു ഉറപ്പിച്ചിരിക്കുന്നത്.

അതേസമയം പുരുഷ സിംഗിള്‍സിന്റെ സെമിഫൈനലില്‍ ഇന്ത്യയുടെ സായ് പ്രണീത് 13-21. 8-21 എന്ന സ്‌കോറിന് ലോക ഒന്നാം നമ്പര്‍ താരം കെന്‍ടോ മൊമൊട്ടയോട് പരാജയപ്പെട്ടു. സായ് പ്രണീതിന് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍