UPDATES

കായികം

പാക്കിസ്ഥാന് സെമിയില്‍ കടക്കാം; പക്ഷെ ഈ അത്ഭുതങ്ങള്‍ സംഭവിക്കണം

സെമി ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ നേടേണ്ട ഏറ്റവും ചെറിയ സ്‌കോര്‍ 308 റണ്‍സാണ്.

ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടെങ്കിലും പിന്നീട് പാക്കിസ്ഥാന്‍ സെമി പ്രതീക്ഷയുമായി തിരിച്ച് വന്നിരുന്നു. ഓസിസിന് പുറമെ ഇന്ത്യ, ഇംഗ്ലണ്ട് എന്നി ടീമുകള്‍ സെമി ഉറപ്പിച്ചപ്പോള്‍ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ ഏറെ കുറെ അവസാനിച്ചിരിക്കുകയാണ്.
ഇനി പാക്കിസ്ഥാന് സെമി കടക്കണമെങ്കില്‍ ഈ അത്ഭുതങ്ങള്‍ സംഭവിക്കണം.

ലോകകപ്പില്‍ തുടക്കത്തില്‍ പതറിയെങ്കിലും ടൂര്‍ണമെന്റ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് പാക്കിസ്ഥാന്‍ നടത്തിയത്. 1992 ലെ ലോകകപ്പിലേതിന് സമാനമായി ഈ ലോകകപ്പിലെയും പാക്കിസ്താന്റെ മത്സരഫലങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ടീം സെമിഫൈനലിലെത്തും എന്ന് ആരാധകരും പ്രതീക്ഷിച്ചു. ഇന്നലെ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനോട് വന്‍ മാര്‍ജിനില്‍ വിജയിച്ചതോടെ പാക്കിസ്ഥാന്റെ സാധ്യതകള്‍ ഏതാണ്ട് ഇല്ലാതെയായി.

ലോകകപ്പില്‍ ഒരു മത്സരം മാത്രം അവശേഷിക്കെ നാലു കളികള്‍ ജയിച്ചപാക്കിസ്ഥാന്‍ ഒന്‍പത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 11 പോയിന്റുള്ള ന്യൂസീലന്‍ഡാണ് നാലാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരായ മത്സരമാണ് പാക്കിസ്ഥാന് അവശേഷിക്കുന്നത്. അത് വിജയിച്ചാല്‍ പാക്കിസ്ഥാനും 11 പോയിന്റുകളാകും. എന്നാല്‍ മത്സരം ജയിച്ചാലും സെമിയില്‍ എത്തുക പ്രയാസമാണ്. നെറ്റ് റെണ്‍ റേറ്റില്‍ പിന്നിലാണ് എന്നത് തന്നെ കാരണം. ന്യൂസിലന്‍ഡിന് +0.175 ആണ് റണ്‍ റേറ്റ്, പാക്കിസ്ഥാനാകട്ടെ – 0.792 ഉം. ന്യൂസീലന്‍ഡിനെ മറികടന്ന് പാക്കിസ്ഥാന്‍ സെമിയില്‍ കടക്കണമെങ്കില്‍ ഇനി അദ്ഭുതങ്ങള്‍ സംഭവിക്കണം.

സെമി ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ നേടേണ്ട ഏറ്റവും ചെറിയ സ്‌കോര്‍ 308 റണ്‍സാണ്. അതുപോരെന്നു മാത്രമല്ല, ബംഗ്ലദേശിനെ പൂജ്യം റണ്‍സിനു പുറത്താക്കി 308 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടുകയും വേണം. ഇനി, പാക്കിസ്ഥാന്‍ 350 റണ്‍സ് നേടുകയും 312 റണ്‍സിനു ജയിക്കുകയും ചെയ്താലും അവര്‍ക്കു സെമിയില്‍ കടക്കാം. ആദ്യം ബാറ്റു ചെയ്ത് 400 റണ്‍സ് നേടിയാല്‍ 316 റണ്‍സിന് ജയിക്കണം. 450 റണ്‍സാണു നേടുന്നതെങ്കില്‍ 321 റണ്‍സിന്റെ ജയവും വേണം. ഏകദിന ചരിത്രത്തില്‍ത്തന്നെ ഇതുവരെ ആരും 300 റണ്‍സിനു മുകളിലുള്ള വിജയം നേടിയിട്ടില്ലെന്നതാണ് സത്യം.മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്യുന്നത് ബംഗ്ലദേശാണെങ്കില്‍ പാക്കിസ്ഥാന്റെ സാധ്യതകള്‍ പൂര്‍ണമായും അടയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍