UPDATES

കായികം

പോള്‍ പോഗ്ബ ബാഴ്‌സയുടെ കുപ്പായം അണിയുമോ?

റഷ്യന്‍ ലോകകപ്പ് ഫ്രാന്‍സ് നേടിയതോടെ ശ്രദ്ധ നേടിയ താരമാണ് പോഗ്ബ. ലോകകപ്പോടു കൂടി താരത്തിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്തു. പോഗ്ബയെ ബാഴ്‌സയിലെത്തിക്കാന്‍ മെസിയാണ് മുന്‍പന്തിയില്‍.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബയ്ക്കായി ബാഴ്സലോണയുടെ അപ്രതീക്ഷിത നീക്കം. പോഗ്ബയെ സ്വന്തമാക്കാനായി 50 മില്യണും രണ്ട് ബാഴ്സലോണ താരങ്ങളെയുമാണ് ക്ലബ് മാഞ്ചസ്റ്ററിന് വാഗ്ദാനം ചെയ്തത്. എന്നാൽ പോഗ്ബ വിൽപ്പനയ്ക്ക് ഇല്ലെന്ന് പറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സയുടെ ഈ ഓഫർ നിരസിച്ചു.

ട്രാൻസഫർ രംഗത്തെ വിശ്വസിനീയ കേന്ദ്രമായ ഡിമാർസിയോ ആണ് പോഗ്ബയ്ക്കായുള്ള ബാഴ്സലോണയുടെ ശ്രമങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങൾ പുറത്ത് വിട്ടത്. 50 മില്യണൊപ്പം യെറി മിന, ഗോമസ് എന്നീ താരങ്ങളെയുമാണ് ബാഴ്സ യുണൈറ്റഡിന് നൽകാം എന്ന് പറഞ്ഞത്. 100 മില്യണോളം ചിലവഴിച്ചാണ് രണ്ട് സീസൺ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോഗ്ബയെ യുണൈറ്റഡിലേക്ക് തിരികെ എത്തിച്ചത്.

റഷ്യന്‍ ലോകകപ്പ് ഫ്രാന്‍സ് നേടിയതോടെ ശ്രദ്ധ നേടിയ താരമാണ് പോഗ്ബ. ലോകകപ്പോടു കൂടി താരത്തിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്തു. പോഗ്ബയെ ബാഴ്‌സയിലെത്തിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസിയാണ് മുന്‍പന്തിയില്‍. പോഗ്ബ ബാര്‍സിലോണയില്‍ ഒപ്പം കളിക്കാന്‍ വേണമെന്ന ആവശ്യം മെസി ക്ലബ് അധികൃതര്‍ക്ക് മുന്നില്‍ വച്ചിരുന്നു.പോഗ്ബയെയും ബ്രസീല്‍ താരം വില്യാനെയുമാണ് ബാഴ്‌സ തങ്ങളുടെ പുതിയ സീസണിലേക്കായി നോട്ടമിട്ടിരിക്കുന്നത്.

ക്ലബിന്റെ മുഖമാണ് പോഗ്ബ എന്നും വിൽക്കാൻ താല്പര്യമില്ല എന്നുമാണ് മാഞ്ചസ്റ്റർ പറഞ്ഞത്. ലോകത്തെ ഏറ്റവും സമ്പന്ന ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതിലും വലിയ തുക വാഗ്ദാനം ചെയ്തിട്ടും കാര്യമുണ്ടാവില്ല എന്നതു കൊണ്ട് ബാഴ്സലോണ പോഗ്ബയ്ക്കായുള്ള ശ്രമങ്ങൾ ഇപ്പോൾ അവസാനിപ്പിക്കാനാണ് സാധ്യത. ഈ മാസം 31 വരെയാണ് ട്രാൻസ്ഫർ വിന്ഡോ കാലപരിധി.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഫ്രാന്‍സിന്റെയും മിഡ്ഫീല്‍ഡ് ജനറലുടെ റോളില്‍ തിളങ്ങുന്ന പോഗ്ബ ലോകത്തെ ഏറ്റവും മൂല്യം ഉള്ള താരങ്ങളിൽ ഒരാളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍