UPDATES

കായികം

മകന്റെ കാൻസർ ചികിത്സക്ക് രഹസ്യമായി സംഭാവന നൽകിയ മാഞ്ചസ്റ്റർ സൂപ്പർ താരത്തിന്റെ പേര് വെളിപ്പെടുത്തി പിതാവ്

180,000 പൗണ്ടാണ് ക്യാംപയിനിലൂടെ കുട്ടിയുടെ ചികിത്സയ്ക്കായി എത്തിയത്. 

കാൻസർ ബാധിച്ച തന്റെ നാലു വയസ്സുകാരൻ ആരാധകന്റെ ചികിത്സ ചിലവ് മുഴുവൻ വഹിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ നെമന്യ മാറ്റിച്. നാല് വയസുകാരന്‍ ദുസന്‍ ടോഡോറോവിച്ചിന് കാന്‍സര്‍ ചികിത്സയ്ക്ക് പണം നല്‍കി ആരാരുമറിയാതെ കഴിഞ്ഞിരുന്ന നിഗൂഢ നായകനെ ഒടുവില്‍ കുട്ടിയുടെ പിതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെര്‍ബിയന്‍ സൂപ്പര്‍ താരം നിമഞ്ച മാറ്റിച്ച് തന്റെ മകന്റെ ചികിത്സയ്ക്കായി 63,000 പൗണ്ട് (ഏകദേശം 60 ലക്ഷം രൂപ) മാറ്റിച്ച് നല്‍കിയെന്നാണ് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയത്.

മാറ്റിച്ചിന്റെ രാജ്യമായ സെര്‍ബിയയില്‍ നിന്നുള്ള കുട്ടിയുടെ ചികിത്സയ്ക്കുള്ള തുകയ്ക്കായി രാജ്യവ്യാപക ക്യാപെയിന്‍ നടന്നിരുന്നു. ഇതിനിടയിലാണ് വമ്പന്‍ തുക മാറ്റിച്ച് സംഭാവന നല്‍കിയത്. സംഭാവന നല്‍കിയ വിവരം ആരും അറിയാതിരിക്കാനും മാറ്റിച്ച് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് ആ രഹസ്യം വെളിപ്പെടുത്തിയത്.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ പോയി ചികിത്സിക്കാന്‍ വമ്പന്‍ തുക ആവശ്യമാവുകയും തുടര്‍ന്നാണ് ക്യാംപെയിന്‍ നടത്തുകയും ചെയ്തത്. 180,000 പൗണ്ടാണ് ക്യാംപയിനിലൂടെ കുട്ടിയുടെ ചികിത്സയ്ക്കായി എത്തിയത്. നേരത്തെ ബോസ്‌കോ സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി പ്ലേ ഗ്രൗണ്ട് തയ്യാറാക്കുന്നതിന് മാറ്റിച് നല്ലൊരു സംഭാവന നൽകിയതായി സ്‌കൂൾ പ്രിൻസിപ്പലും വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ വാര്‍ത്തകളില്‍ താരമായി മാറിയ ആറുവയസുകാരന്‍ ബ്രാഡ്‌ലി ലോവെറിയുടെ മരണം ലോക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.. സണ്ടര്‍ ലാന്‍ഡിനേയും ഇതിഹാസ താരം ജെര്‍മന്‍ ഡിഫോയേയും ഏറെ സ്‌നേഹിച്ച ഈ കുഞ്ഞ് ഫുട്‌ബോള്‍ ആരാധകന്‍ ലോകത്തെ സ്വന്തം മരണം കൊണ്ട് കണ്ണീരിലാഴ്ത്തി. ന്യൂറോബ്ലാസ്റ്റോമ എന്നതരം നേര്‍വ് ടിഷ്യൂ ക്യാന്‍സര്‍ ബാധിതനായിരുന്ന ബ്രാഡ്‌ലി മാതാപിതാക്കളുടെ കൈകളില്‍ കിടന്നാണ് ഇഹലോകവാസം വെടിഞ്ഞത്.ബ്രാഡ്ലിയുടെ അവസ്ഥ ദൂസന് വരാതിരിക്കാൻ ആണ് ചികിത്സക്കായി വലിയ ക്യാമ്പയിൻ നടത്തിയത് എന്നറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍