UPDATES

കായികം

മുംബൈ ഇന്ത്യന്‍സ് പുറത്തായതിന് ആഹ്‌ളാദ പ്രകടനം: വെളിപ്പെടുത്തലുമായി പ്രീതി സിന്റ

മുംബൈ തോറ്റാല്‍ മാത്രമേ തന്റെ ടീമിന് പ്ലേഓഫ് പ്രവേശത്തിന് സാധ്യതയുള്ളെന്നതിനാലാണ് സന്തോഷിച്ച് പോയതെന്ന് പ്രീതി

നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയോട് പതിനൊന്നു റണ്ണിന് പരാജയപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. നിലവിലെ ജേതാക്കളായ മുംബൈയുടെ പരാജയം ടീം മാനേജ്മെന്റിനെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തി. എന്നാല്‍ മുംബൈ പരാജയപ്പെട്ടതില്‍ ഏറെ സന്തോഷിക്കുന്ന ഒരാള്‍ ഉണ്ട്. അത് മറ്റാരുമല്ല കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.

മുംബൈ ഡല്‍ഹിയോട് പരാജയപ്പെട്ട ശേഷം തന്റെ സുഹൃത്തിന്റെ കൂടെ ആഹ്‌ളാദം പങ്കു വെക്കുന്ന വീഡിയോ ആണ് വിവാദമായത്. എന്നാല്‍ ഉടന്‍ തന്നെ വിശദീകരണവുമായി പ്രീതി രംഗത്തെത്തി. ‘മുംബൈ തോറ്റാല്‍ മാത്രമേ തന്റെ ടീമിന് പ്ലേഓഫ് പ്രവേശത്തിന് സാധ്യതയുള്ളെന്നതിനാലാണ് സന്തോഷിച്ച് പോയതെന്ന് പ്രീതി സിന്റ വിശദീകരിച്ചു. ഞങ്ങളുടെ ടീമിന് അവസരം കിട്ടാന്‍ അവര്‍ പുറത്താകുന്നതില്‍ സന്തോഷിച്ചത് വലിയ കാര്യമല്ല. ഇത് സ്പോര്‍ട്സാണെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമാണ് ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേഓഫ് പ്രവേശനം സാധ്യമാകുക. പഞ്ചാബിനാകട്ടെ ചെന്നൈയെ വലിയ മാര്‍ജ്ജിനില്‍ തോല്‍പ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ മത്സരത്തില്‍ മുംബൈ ഡല്‍ഹിക്കെതിരെ 11 റണ്ണിന് തോറ്റു. പഞ്ചാബ് ചെന്നൈയോട് അഞ്ച് വിക്കറ്റ് തോല്‍വിയും ഏറ്റുവാങ്ങി. ഇരുടീമുകളും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍