UPDATES

കായികം

പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിംഗ്: മേരി കോമിന് സ്വര്‍ണം

ആറുതവണ ലോക ചാമ്പ്യനായ മേരി കോം മെയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ്ങിലും സ്വര്‍ണം നേടിയിരുന്നു.

ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. 51 കിലോഗ്രാം വിഭാഗത്തില്‍ ആസ്‌ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്‌സിനെ 5-0ത്തിന് ഏകപക്ഷീയമായാണ് 36കാരിയായ മേരി കോം തോല്‍പിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പ് അടുത്തിരിക്കെ മേരി കോമിന് മികച്ച തയ്യാറെടുപ്പാണ് സ്വര്‍ണനേട്ടത്തിലൂടെ ലഭിച്ചത്. റഷ്യയില്‍ സെപ്തംബര്‍ 7 മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തോടെ ടോക്യോ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കാനാണ് മേരിയുടെ പ്രതീക്ഷ.

ആറുതവണ ലോക ചാമ്പ്യനായ മേരി കോം മെയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ്ങിലും സ്വര്‍ണം നേടിയിരുന്നു. അതേസമയം ലോകചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. സ്വര്‍ണമെഡല്‍ വിജയത്തില്‍ മേരി ട്വിറ്ററിലൂടെ പരിശീലകനും സ്റ്റാഫിനും നന്ദി അറിയിച്ചിട്ടുണ്ട്. മേരി കോമിനെ പ്രശംസിച്ച് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു അടക്കമുള്ളവര്‍ രംഗത്തെത്തി. സ്വര്‍ണം നേടിയതിന്റെ സന്തോഷം ട്വിറ്ററിലൂടെ മേരി കോം ആരാധകരോട് പങ്കുവെച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍