UPDATES

കായികം

ഐസിസി റാങ്കിംഗില്‍ നേട്ടമുണ്ടാക്കി പൃഥ്വിഷായും റിഷഭ് പന്തും

ഐസിസി റാങ്കിംഗില്‍ 935 റേറ്റിങോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഒന്നാമന്‍. ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് ഐസിസി റാങ്കിംഗിലും നേട്ടം. യുവതാരങ്ങളായ പൃഥ്വിഷായ്ക്കും റിഷഭ് പന്തിനുമാണ് ബാറ്റിംഗ്റാങ്കിംഗില്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചത്. രാജ്‌കോട്ട് ടെസ്റ്റിലെ അരങ്ങേറ്റ സെഞ്ച്വറിക്ക് പുറമെ ഹൈദരാബാദില്‍ 70,33 (നോട്ട് ഔട്ട്) നേട്ടം ഉള്‍പ്പെടെ പൃഥ്വിഷായ്ക്കു ബാറ്റിംഗില്‍ 60-ാം റാങ്കിംഗാണ് ഇപ്പോള്‍. രാജ്‌കോട്ടില്‍ സെഞ്ച്വറി നേടുമ്പോള്‍ താരത്തിന്റെ റാങ്കിങ് 73 ആയിരുന്നു.

അതേസമയം നേരത്തെ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് നിലവിലെ റാങ്കിങ് പ്രകാരം 62-ാം സ്ഥാനമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരാല പരമ്പരയുടെ ആരംഭത്തില്‍ പന്തിന്റെ റാങ്കിംഗ് 111 ആയിരുന്നു. രാജ്‌കോട്ടിലേ യും ഹൈദരാബാദിലേയും മിന്നും പ്രകടനമാണ് താരത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തത്. രണ്ട് ടെസ്റ്റിലും സെഞ്ച്വറി അരികെ പോരാട്ടം നടത്താന്‍ സാധിച്ചെങ്കിലും ശതകം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്ത് താരത്തിന്റെ റാങ്കിംഗിനെ ബാധിച്ചു. വ്യക്തിഗത സ്‌കോര്‍ 92ല്‍ നില്‍ക്കെയാണ് രണ്ട് ടെസ്റ്റിലും താരം പുറത്തായത്. ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു പന്ത്.

അതേസമയം അജിങ്ക്യ രഹാനെ നാല് പോയിന്റ് മെച്ചപ്പെടുത്തി 18ലെത്തി. ബൗളര്‍മാരില്‍ ഉമേഷ് യാദവും നാല് സ്ഥാനം മെച്ചപ്പെടുത്തി 25ലെത്തി. ഹൈദരാബാദ് ടെസ്റ്റിലെ പത്ത് വിക്കറ്റ് പ്രകടനമാണ് താരത്തിന് ഗുണമായത്. 935 റേറ്റിങോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഒന്നാമന്‍. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍