UPDATES

കായികം

പി.യു ചിത്രയെ തഴഞ്ഞതില്‍ പങ്കുണ്ടോ? പി.ടി ഉഷ ആദ്യമായി മനസ് തുറക്കുന്നു

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് പി.യു ചിത്ര ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ലണ്ടന്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രക്ക് അവസരം ലഭിക്കാതിരുന്നതില്‍ ഒളിമ്പ്യന്‍ പി.ടി ഉഷ ഒത്തിരി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ചിത്രയെ തഴഞ്ഞതില്‍ പി.ടി ഉഷയ്ക്ക് പങ്കുണ്ടെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം സംഭവത്തില്‍ പ്രതികരിക്കുകയാണ് പി.ടി ഉഷ. മാധ്യമപ്രവര്‍ത്തകനായ രാജേഷ്‌ കുമാര്‍ അവതരിപ്പിക്കുന്ന ‘കളിവാക്ക്’ എന്ന യൂടൂബ് ചാനല്‍ അഭിമുഖത്തിലാണ് ഉഷ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. 2017 ഓഗസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തൊട്ടുമുന്‍പായിരുന്നു പി.ടി ഉഷയ്ക്ക് ഏറെ വിവാദങ്ങള്‍ നേരിടേണ്ടി വന്നത്.

ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരാര്‍സ്ഥികളെ തെരഞ്ഞെടുക്കുന്നത് അത്‌ലറ്റിക് ഫെഡറേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തനിക്ക് ബന്ധമൊന്നുമില്ല. ഇക്കാര്യങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടും അംഗീകരിക്കാന്‍ ആരും തയാറായില്ല പി.ടി ഉഷ പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. താന്‍ ഇടപെട്ടിട്ടില്ല എന്ന് ആ കുട്ടിക്കും(പി.യു ചിത്ര) അറിയാം. സെലക്ഷന്‍ കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുമ്പോള്‍ താനുമുണ്ടായിരുന്നു എന്നത് സത്യമാണ്, അതാണ് ചെയ്ത തെറ്റും. നിരീക്ഷക മാത്രമാണ് താന്‍. തനിക്ക് അഭിപ്രായങ്ങള്‍ പറയാനാവില്ല. വിമര്‍ശനങ്ങള്‍ മാധ്യമസൃഷ്ടിയാണ്’ എന്നും പി.ടി ഉഷ പറഞ്ഞു.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയതിന് ശേഷമായിരുന്നു 2017ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി.യു ചിത്ര തഴയപ്പെട്ടത്.  ചിത്രയെ തഴഞ്ഞത് ഉഷയാണെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ പുറത്തു വരികയായിരുന്നു. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോള്‍ ചിത്രയെ ഒഴിവാക്കാമെന്ന നിര്‍ദേശത്തെ പി.ടി ഉഷയും അനുകൂലിച്ചുവെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ രണ്‍ധാവ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ തനിക്കെതിരെുയണ്ടായ ആരോപണങ്ങളും വിമര്‍ശനങ്ങളും തളളിയാണ് ഉഷയുടെ പ്രതികരണം.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് പി.യു ചിത്ര ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ചിത്രക്ക് അനുകൂല വിധി വന്നെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചിത്രയ്ക്ക് അനുമതി ആവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിച്ച അപേക്ഷ സമയപരിധി അവസാനിച്ചതിനാല്‍ അന്തര്‍ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍