UPDATES

കായികം

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പി.വി.സിന്ധുവിന് കിരീടം

ജപ്പാന്റെ ലോകചാമ്പ്യന്‍ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ ലോകചാമ്പ്യന്‍ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. ലോകചാമ്പ്യന്‍ഷിപ്പില്‍ തന്നെ പരാജയപ്പെടുത്തിയ ഒകുഹാര-യോടുള്ള മധുരപ്രതികാരം കൂടിയായി സിന്ധുവിന് ഈ വിജയം.

22-20, 11-21, 21-18 സെറ്റുകള്‍ക്കാണ് സിന്ധു, ഒകുഹാരയെ പരാജയപ്പെടുത്തിയത്. ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയര്‍ന്ന സീഡുകാര്‍ ഏറ്റുമുട്ടുന്നതും ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നതുമായ ചാംപ്യന്‍ഷിപ്പാണ് കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്. ഒളിംപിക്‌സും ലോകചാംപ്യന്‍ഷിപ്പും കഴിഞ്ഞാല്‍ ബാഡ്മിന്റന്റെ വലിയ വേദിയാണിത്.

കഴിഞ്ഞമാസം ഗ്ലാസ്‌ഗോയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പിലും റിയോ ഒളിംപിക്‌സ് സെമിയിലും നടന്ന മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു സോളിലും കണ്ടത്. റിയോ ഒളിംപിക്‌സ് സെമിയില്‍ സിന്ധു, ഒകുഹാരയെ തോല്‍പിച്ചപ്പോള്‍ ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാര തിരിച്ചടിച്ചു. കൊറിയയില്‍ സിന്ധു അതിന് മധുരപ്രതികാരവും വീട്ടി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍