UPDATES

കായികം

പി വി സിന്ധുവിന്റെ പരിശീലക രാജിവെച്ചു

ഭര്‍ത്താവിനൊപ്പം ന്യൂസീലന്‍ഡില്‍ ആയിരുന്നതിനാല്‍ ചൈന ഓപ്പണില്‍ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല.

ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന്റെ ദക്ഷിണ കൊറിയയില്‍നിന്നുള്ള പരിശീലക കിം ജി ഹ്യുന്‍ രാജിവച്ചു. ഈ പ്രാവശ്യം ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് കിരീടത്തിലേക്ക് സിന്ധുവിനെ കൈപിടിച്ചു നടത്തിയ പരിശീലകയാണ്  കിം. ലോക ചാംപ്യന്‍ഷിപ്പിനു തൊട്ടുപിന്നാലെ നടന്ന ചൈന ഓപ്പണില്‍ സിന്ധു രണ്ടാം റൗണ്ടില്‍ത്തന്നെ പുറത്തായതിന്റെ നിരാശയ്ക്കിടെയാണ് പരിശീലകയുടെ രാജി. ഒളിംപികിസിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ കിം ജി ഹ്യുന്‍ രാജി സിന്ധുവിന് തിരിച്ചടിയായേക്കും. കഴിഞ്ഞ നാലു മാസമായി സിന്ധുവിനൊപ്പം ഉണ്ടായിരുന്ന കൊറിയന്‍ കോച്ച് വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞത്.

അസുഖബാധിതനായ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കിം ന്യൂസിലന്‍ഡിലേക്ക് പോയെന്നാണ് വിവരം. കിമ്മിന്റെ ഭര്‍ത്താവ് റിച്ചി മാറിന് രണ്ടാഴ്ച മുമ്പ് പക്ഷാഘാതം സംഭവിച്ചിരുന്നു. ഈ വര്‍ഷമാണ് കിമ്മിനെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പരിശീലകനായി നിയമിച്ചത്. കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് 45കാരിയായ കിം. ഭര്‍ത്താവിനൊപ്പം ന്യൂസീലന്‍ഡില്‍ ആയിരുന്നതിനാല്‍ ചൈന ഓപ്പണില്‍ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല. കിമ്മിന്റെ പരിശീലനം കാരണമാണ് ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതെന്ന് സിന്ധു പറഞ്ഞിരുന്നു. കിമ്മിന്റെ പകരക്കാരി വരുന്നതുവരെ ഗോപിചന്ദിന്റെ മേല്‍നോട്ടത്തിലാകും ഇനി സിന്ധുവിന്റെ പരിശീലനം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍