UPDATES

കായികം

ബാറ്റ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക്‌സ് ഫൈനലിന്റെ ആവര്‍ത്തനം: സിന്ധു കരോലിന മാരിനെ നേരിടും

തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ തന്നെ സൈന നെഹ്വാളിനെ വീഴ്ത്തി സെമിയിലെത്തിയ കരോലിന മാരിന്‍, ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.

ചൈനയിലെ നാന്‍ജിംഗില്‍ നടക്കുനന് ലോക ബാറ്റ്മിന്റണ്‍ ചാമ്പ്യഷിപ്പിന്റെ ഫൈനല്‍ റിയോ ഒളിംപിക്‌സിലെ ബാറ്റ്മിന്റണ്‍ സിംഗിള്‍സ് ഫൈനലിന്റെ ആവര്‍ത്തനമാകും. ഇന്ത്യയുടെ പിവി സിന്ധു, സ്‌പെയിനിന്റെ കരോലിന മാരിനെ നേരിടും. സെമിഫൈനലില്‍ ജപ്പാന്റെ അകാനെ യമഗൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-16, 24-22) പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നിരിക്കുന്നത്. ലോക റാങ്കിംഗില്‍ മൂന്നാം നമ്പര്‍ താരമാണ് യമഗൂച്ചി. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ പിന്നിലായിരുന്ന സിന്ധു ശക്തമായി തിരിച്ചുവരുകയായിരുന്നു. രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ 12-19 എന്ന സ്‌കോറിന് സിന്ധു പിന്നിലായിരുന്നു.

തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ തന്നെ സൈന നെഹ്വാളിനെ വീഴ്ത്തി സെമിയിലെത്തിയ കരോലിന മാരിന്‍, ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. റിയോ ഒളിമ്പിക്സില്‍ സിന്ധുവിനെ തോല്‍പ്പിച്ചാണ് കരോലിന സ്വര്‍ണം നേടിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍