UPDATES

കായികം

2022 ഖത്തര്‍ ലോകകപ്പ്; ലോഗോ പ്രകാശനം ചരിത്ര സംഭവമാക്കി ഫിഫ

ഖത്തറിനൊപ്പം 23 രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വമ്പന്‍ സ്‌ക്രീനുകളില്‍ ഒരേ സമയം ഔദ്യോഹിക ലോഗോ പ്രദര്‍ശിപ്പിച്ചു.

2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചരിത്രമാക്കി ഫിഫ. ഫിഫയുടെ വെബ്സൈറ്റിലൂടെയാണ് ചിഹ്നം ഔദ്യോഗികമായി പുറത്തുവിട്ടത്.  ഡിജിറ്റല്‍ ക്യാമ്പെയ്‌നിലൂടെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്.  ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ പ്രകാശനം തത്സമയം പ്രദര്‍ശിപ്പിച്ചു. മുബൈ ആയിരുന്നു ഇന്ത്യയിലെ പ്രദര്‍ശന വേദി.

ഖത്തറിനൊപ്പം 23 രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വമ്പന്‍ സ്‌ക്രീനുകളില്‍ ഒരേ സമയം ഔദ്യോഹിക ലോഗോ പ്രദര്‍ശിപ്പിച്ചു. പ്രാദേശിക സമയം വൈകീട്ട് 8.22-ന് ആണ് പ്രകാശനം നടന്നത്. എട്ടിന്റെ ആകൃതിയിലുള്ള ഡിസൈന്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ്.

ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ പ്രധാന കെട്ടിടങ്ങളായ കത്താറ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്‍ ശൂല ടവര്‍ എന്നിവയ്ക്കു പുറമേ കുവൈത്ത് (കുവൈത്ത് ടവേഴ്സ്), മസ്‌ക്കത്ത് (ഒപേറ ഹൗസ്), ബെയ്റൂത്ത് (റോഷെ റോക്ക്), അമ്മാന്‍ (റോയല്‍ ഹോട്ടല്‍), അല്‍ജീരിയ (ഒപേറ ഹൗസ്), തുണീസ്യ (ഹമ്മാമെത്ത്), റാബത്ത് (കോര്‍ണിഷ് റാബത്ത്), ഇറാഖ് (ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്‌ക്വയര്‍) തുടങ്ങിയ ഇടങ്ങളില്‍ ഖത്തര്‍ ലോകകപ്പ് ലോഗോ ഒരേസമയം പ്രദര്‍ശിപ്പിച്ചു.

ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍ നാഥിലാണ് ലോഗോ പ്രദര്‍ശിപ്പിച്ചത്. അമേരിക്ക (ടൈം സ്‌ക്വയര്‍, ന്യൂയോര്‍ക്ക്), അര്‍ജന്റീന (ജനറല്‍ പാസി 15 ഡി ആഗസ്റ്റോ), ബ്രസീല്‍ (മെട്രോ ഡൊമിനിക്കന്‍ സീ സ്റ്റേഷന്‍, സാവോ പോളോ), ചിലി (എ കെന്നഡി, പാഡ്രെ ഹോര്‍താഡോ, സാന്റിയാഗോ), മെക്സിക്കോ (പ്രിന്‍സിപ്പെ സ്ട്രീറ്റ്, മെക്സിക്കോ സിറ്റി), ഇംഗ്ലണ്ട് (ലണ്ടന്‍, വെസ്റ്റ്ഫീല്‍ഡ് സ്റ്റഫോര്‍ഡ് സിറ്റി, ഫോര്‍ ഡിയാല്‍സ്, വെസ്റ്റ്ഫീല്‍ഡ് സ്‌ക്വയര്‍, വെസ്റ്റ്ഫീല്‍ഡ്), ഫ്രാന്‍സ് (ഗാരെ ഡു നോര്‍ഡ്, പാരീസ്), ജര്‍മനി (ബെര്‍ലിന്‍, ട്രെയിന്‍ സ്റ്റേഷന്‍), ഇറ്റലി (സെംപിയോണ്‍, അക്രോപോളിസ്, മാഡ്രിഡ് ഡി എസ്പാന), റഷ്യ (നോവി അര്‍ബാത്ത്, മോസ്‌കോ), തുര്‍ക്കി (യില്‍ഡിസ്, സുഹാറത്ത് ബാബ, ബാച്ചിസിര്‍ കിസം, തസ്ഡെലിന്‍, മിമാര്‍ സിനാന്‍, കാഫിര്‍ഗ, ഹാര്‍ബേ, മര്‍ക്കസ്, ബാര്‍ബഡോസ്, ലെവാസിം), സൗത്ത് കൊറിയ, ദക്ഷിണാഫ്രിക്ക (ആലീസ് സ്ട്രീറ്റ്, സാന്‍ഡ്ടോണ്‍, ജോഹാനസ് ബര്‍ഗ്) എന്നിവിടങ്ങളിലും ബിഗ് സ്‌ക്രീനില്‍ ഖത്തര്‍ ലോക കപ്പ് ലോഗോ പ്രദര്‍ശിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍