UPDATES

കായികം

ലൈംഗിക പീഡനം; ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഇന്ത്യന്‍ താരത്തിനെതിരേ കേസ്

പതിനെട്ടുകാരി നല്‍കിയ പരാതിയിലാണ് കേസ്

ദേശീയ ടേബിള്‍ ടെന്നീസ് താരവും അര്‍ജുന അവാര്‍ഡ് ജേതാവും രണ്ടു തവണ ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കുകയും ചെയ്ത സൗമ്യജിത് ഘോഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ കേസ് എടത്തു. പതിനെട്ടു വയസുള്ള പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ബരാസത് വനിത പൊലീസ് സ്റ്റേഷനിലാണ് ഘോഷിനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയതിരിക്കുന്നത്.

തന്റെ 15 ആമത്തെ വയസില്‍,2014 ല്‍ ആണ് താന്‍ സൗമ്യജിത് ഘോഷിനെ കണ്ടുമുട്ടുന്നതെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി താനും ഘോഷും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം മുതലെടുത്ത് ഘോഷ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ആ സംഭവത്തിനുശേഷം ഘോഷ് തനിക്ക് വിവാഹവാദ്ഗാനം നല്‍കിയെങ്കിലും പിന്നീട് വാക്കു മാറ്റി ചതിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

എന്നാല്‍ സൗമ്യജിത് ഘോഷിനെതിരേ ഉണ്ടായിരിക്കുന്ന പരാതി വ്യാജമാണെന്നും മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനായിട്ടുള്ളതാണെന്നും ആരോപിച്ച് താരത്തിന്റെ ബന്ധുക്കള്‍ രംഗത്തു വന്നിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഘോഷ് പങ്കെടുക്കാതിരിക്കുന്നതിനായി നടത്തിയ ഗൂഡാലോചനയാണിതെന്നും പണം തട്ടിയെടുക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

2012ലും 2016 ലും നടന്ന ഒളിമ്പിക്‌സുകളിലാണ് സൗമ്യജിത് ഘോഷ് പങ്കെടുത്തത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ടേബിള്‍ ടെന്നീസ് ദേശീയ ചാമ്പ്യനായി തന്റെ 19 ആമത്തെ വയസില്‍ സൗമ്യജിത് ഘോഷ് മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍