UPDATES

കായികം

ബലാത്സംഗ കേസ്: ക്രിസ്ത്യാനോ റൊണാള്‍ഡോയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കുന്നു

ലാസ് വെഗാസ് പോലീസ് ഇതിനായി വാറണ്ട് പുറത്തിറക്കി

ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഇനിയങ്ങോട്ട് പരീക്ഷണത്തിന്റെ നാളുകള്‍ ആയിരിക്കും. 2009 ല്‍ റൊണാള്‍ഡോയ്‌ക്കെതിരെ വന്ന ബലാത്സംഗ കേസിന്റെ തെളിവെടുപ്പിന്റെ ഭാഗമായി താരത്തിന്റെ ഡിഎന്‍എ ശേഖരിക്കാന്‍ ലാസ് വെഗാസ് പോലീസ് വാറണ്ട് പുറത്തിറക്കിയതായി വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡിഎന്‍എ ഇരയുടെ വസ്ത്രത്തില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എയുമായി ഒത്തുനോക്കും. ഉദ്യോഗസ്ഥര്‍ ഇറ്റാലിയന്‍ കോടതിയിലേക്ക് ഈ വാറണ്ട് സമര്‍പ്പിച്ചു കഴിഞ്ഞു.

കാതറിന്‍ മയോഗ്രാ എന്ന അമേരിക്കന്‍ യുവതിയാണ് 2009 ല്‍ ലാസ് വേഗയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ ബാലസംഗം ചെയ്തു എന്ന് ആരോപണം ഉന്നയിച്ചത്. പരാതിപ്പെടാതിരിക്കാനായി ഫുട്ബാള്‍ ഇതിഹാസം തനിക്ക് വന്‍ തുക വാഗ്ദാനം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. പരസ്പര സമ്മതത്തോടെ നടന്ന പ്രവര്‍ത്തിയാണെന്നു റൊണാള്‍ഡോ ആവര്‍ത്തിച്ചു പറഞ്ഞിരുന്നതിനാല്‍ തന്നെ ഡിഎന്‍എ ശേഖരത്തിലും പരിശോധനയിലും തെളിവെടുപ്പിലും ഒന്നും റൊണാള്‍ഡോയുടെ അഡ്വക്കേറ്റിനു പ്രതീക്ഷയില്ല. ഈ ആരോപണം ഒക്ടോബറില്‍ ഉയര്‍ന്നു വന്നപ്പോള്‍ തന്നെ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ അഭിഭാഷകരും അത് ഒരു ബലാത്സംഗം ആയിരുന്നു എന്ന കാര്യം നിഷേധിച്ചിരുന്നു.

‘വ്യാജ വാര്‍ത്ത’ എന്നാണ് തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് ഈ കളിക്കളത്തിലെ സൂപ്പര്‍സ്റ്റാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നേരിട്ട് വന്ന് പ്രതികരിച്ചത്. മയോഗ്രയുടെ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജര്‍മ്മന്‍ മാഗസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റൊണാള്‍ഡോയുടെ അഭിഭാഷകര്‍ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു.2009 ജൂണ്‍ 13 നു മായോഗ്രയേയും മറ്റ് ചില സുഹൃത്തുക്കളെയും റൊണാള്‍ഡോ നിശ ക്ലബ്ബിലേക്ക് ക്ഷണിക്കുകയായിരുന്നു. മോഡലും ടെലിവിഷന്‍ അവതരികയുമായിരുന്ന ജാസ്മിന്‍ ലെനാര്‍ഡ് ഇതിനുമുന്‍പ് തന്നെ തനിക്ക് റൊണാള്‍ഡോയുമായുള്ള ബന്ധത്തെക്കുറിച്ചു തുറന്നു പറയുകയും ,അന്ന് റൊണാള്‍ഡോ തന്നോട് ചെയ്ത അതിക്രമങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍