ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ തിരയുകയാണ്.
ലോകകപ്പ് സെമി പോരാട്ടത്തിൽ കിവീസിനോട് നാണം കെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബൗളര്‍മാര്‍ കരുത്ത് കാണിച്ച മത്സരത്തില്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടു. അനായാസം നേടിയെടുക്കാവുന്ന വിജയം ഇന്ത്യ തട്ടിതെറിപ്പിച്ചുവെന്നാണ് ആരാധകരുടെ പരാതി. ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ തിരയുകയാണ്. ഇപ്പോഴിതാ പുതിയ ചര്‍ച്ച എത്തിയിരിക്കുന്നു.
ഋഷഭ് പന്ത് പുറത്തായപ്പോള്‍ കോച്ച് രവി ശാസ്ത്രിയുടെ അടുത്തുവന്ന് വിരാട് കോഹ്‌ലി പറഞ്ഞത് എന്തായിരിക്കും? ഇതിന് പിന്നിലെ കാരണം തേടുകയാണ് ആരാധകര്‍. ഹാര്‍ദിക് പാണ്ഡ്യയുമായി മികച്ച കൂട്ടുകെട്ടുമായി മുന്നേറവെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു ഋഷഭ് പന്ത്. മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ഋഷഭിന് കോളിന്‍ ഗ്രാന്ദ്ഹോം ക്യാച്ച് ചെയ്യുകയായിരുന്നു.
ഈ ഔട്ടിന് പിന്നാലെ കോഹ്‌ലി രവി ശാസ്ത്രിയുടെ അടുത്തെത്തി. നിങ്ങള്‍ എന്താണ് പറയുന്നത് എന്ന രീതിയില്‍ രവി ശാസ്ത്രിയോട് തര്‍ക്കിച്ചു. ഇതെല്ലാം വീഡിയോയില്‍ കാണാം. ആ സമയത്ത് ഋഷഭ് പന്തിനെ ഇറക്കിയത് രവി ശാസ്ത്രിയുടെ തീരുമാനമായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതായിരിക്കാം ഋഷഭ് പുറത്തായപ്പോള്‍ രവി ശാസ്ത്രിയോട് കോഹ്‌ലി ദേഷ്യപ്പെട്ട് സംസാരിച്ചതെന്നും ആരാധകര്‍ പറയുന്നു.
മത്സരശേഷം ഋഷഭ് പന്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കോഹ് ലിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. സമ്മര്‍ദ്ദമേറിയ സാഹചര്യം മറികടക്കാന്‍ ഋഷഭിനെപ്പോലെ ഒരു യുവതാരം നന്നായി പരിശ്രമിച്ചു. ഇതേ പ്രായത്തില്‍ എനിക്കും പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്. ഇതായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
#ICCWorldCup2019 pic.twitter.com/e5YBuwnal0
— Dhruv George (@JibberJabberDG) July 10, 2019
Wonder what’s going on here? pic.twitter.com/1ryi7lTZdm
— Dhruv George (@JibberJabberDG) July 10, 2019