UPDATES

കായികം

രാജസ്ഥാന്‍-പഞ്ചാബ് മത്സരത്തിനിടെ പ്രീതി സിന്റയും സെവാഗും തമ്മില്‍ ഉടക്ക്

മത്സരത്തില്‍ ക്യാപ്റ്റന്‍ ആര്‍ അശ്വിനെ വണ്‍ ഡൗണ്‍ ആയി ഇറക്കിയതാണ് ഉടക്കിന് കാരണം

രാജസ്ഥാന്‍ റോയല്‍സിനെതിരെയാ മത്സരത്തില്‍ തോറ്റതിന് പിന്നാലെ കിംഗ്‌സ് ഇലവണ്‍ പഞ്ചാബ് ടീമിലെ പടലപ്പിണക്കവും വാര്‍ത്തയാകുന്നു. ടീം ഉടമകളില്‍ ഒരാളായ പ്രീതി സിന്റയും ടീം മെന്റര്‍ വീരേന്ദര്‍ സെവാഗു തമ്മിലുള്ള ഉടക്കാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

മത്സരത്തില്‍ ക്യാപ്റ്റന്‍ ആര്‍ അശ്വിനെ വണ്‍ ഡൗണ്‍ ആയി ഇറക്കിയതാണ് ഉടക്കിന് കാരണം. ഗെയ്ല്‍ പുറത്തായ ശേഷം അശ്വിനാണ് ക്രീസിലെത്തിയത്. ഈ തീരുമാനത്തിലാണ് പ്രീതി അസ്വസ്ഥയായത്. കരുണ്‍ നായര്‍, മനോജ് തിവാരി എന്നിവര്‍ ഇറങ്ങാനുള്ളപ്പോഴാണ് അശ്വിന്‍ ക്രീസിലെത്തിയത്. എന്നാല്‍ തന്ത്രം പൊളിഞ്ഞു. അശ്വന്‍ ഡക്കായി പുറത്താകുകയും ചെയ്തു.

ഈ തീരുമാനത്തേക്കുറിച്ച് അറിയാന്‍ പ്രീതി സെവാഗിനടുത്തെത്തുകയും ചെയ്തു. പ്രീതിയോടെ വളരെ ശാന്തമായി പെരുമാറിയെങ്കിലും തന്റെ ജോലിയില്‍ ഇടപെടുന്ന പ്രീതിയുടെ രീതികളില്‍ സെവാഗ് അതൃപ്തനാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രീതി തുടര്‍ച്ചയായി സെവാഗിനെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നെന്നും പ്ലേയിംഗ് ഇലവണിലെ അനാവശ്യ ഇടപെടലിനെക്കുറിച്ച് ചോദിച്ചുവെന്നുമാണ് അറിയുന്നത്. തന്റെ തീരുമാനം ന്യായീകരിക്കാന്‍ സെവാഗ് ശ്രമിക്കുന്നുമുണ്ടായിരുന്നു.

മുമ്പും പ്രീതി സിന്റയുടെ ഇടപെടലുകളില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള സെവാഗ് അവരെ നിലയ്ക്ക് നിര്‍ത്തണമെന്ന് മറ്റ് ടീമുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്നലത്തെ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സെവാഗ് തയ്യാറായിട്ടില്ല. ടീം പ്ലേ ഓഫ് സാധ്യതയില്‍ നില്‍ക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ടീം അംഗങ്ങളുടെ ഫോക്കസ് നഷ്ടപ്പെടുത്തുമെന്നാണ് സെവാഗിന്റെ നിലപാട്.

അതേസമയം ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താന്‍ ഇരുവരുമായും സംസാരിച്ചെന്നുമാണ് ടീമിന്റെ സഹ ഉടമയായ മോഹിത് ബുര്‍മാന്‍ പറഞ്ഞത്. 2017ലാണ് സെവാഗ് ടീമിന്റെ മെന്ററായത്. അശ്വിനെയും ഗെയ്‌ലിനെയും ടീമിലെത്തിച്ചതും സെവാഗാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍