UPDATES

കായികം

റെക്കോഡ് തുകയ്ക്ക് എംബാപ്പെയെ വാങ്ങാന്‍ റയല്‍ മാഡ്രിഡ്‌: വില 180 ദശലക്ഷം യൂറോ

എംബാപ്പെയെ കൈക്കലാക്കാന്‍ പാരീസ് സെന്റ് ജര്‍മ്മന്‍, മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സണല്‍ തുടങ്ങിയ ക്ലബ്ബുകളും ശ്രമിച്ചിരുന്നു. എന്നാല്‍ റയല്‍ ചേരാനാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ക്ക് താല്‍പര്യം.

ലോക ഫുഡ്‌ബോള്‍ താര കൈമാറ്റത്തിലെ സര്‍വകാല റെക്കോഡ് ഭേദിക്കാന്‍ ഒരുങ്ങുകയാണ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ്. 18കാരനായ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ 180 ദശലക്ഷം യൂറോയ്ക്ക് കൈവശപ്പെടുത്താനാണ് സ്പാനിഷ് വമ്പന്മാരുടെ ശ്രമം. എന്നാല്‍ ഉടമ്പടിയെ തങ്ങള്‍ അംഗീകരിക്കില്ലെന്നാണ് എംബാപ്പയുടെ ഇപ്പോഴത്തെ ക്ലബായ മൊണോക്കോ പറയുന്നത്. അതേസമയം ഇരു ക്ലബ്ബുകളും കരാര്‍ അംഗീകരിച്ചുവെന്നാണ് സ്‌പോനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടമ്പടിയെ മൊണോക്കോ തള്ളി എന്ന് പറയുമ്പോള്‍, തങ്ങള്‍ ഇപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്നതായി റയല്‍ അധികൃതര്‍ അറിയിച്ചു. ഏഴ് വര്‍ഷത്തെ കരാറില്‍ എംബാപ്പെ ഒപ്പുവെക്കുമെന്നാണ് റയല്‍ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം കളിക്കാരുടെ കൈമാറ്റത്തിലൂടെ മാത്രം റയല്‍ മാഡ്രിഡ് 100 ദശലക്ഷം യൂറോയില്‍ അധികം നേടിയിരുന്നു. അവല്‍വാരോ മൊറാട്ട ചെല്‍സിയിലും ഡിനിലോ മാഞ്ചസ്റ്റര്‍ സിറ്റിയിലും പോയപ്പോള്‍ അമസ് റോഡ്രിഗസ് ബയണ്‍ മ്യൂണിക്കിലേക്ക് വായ്പ അടിസ്ഥാനത്തിലാണ് ചുവട് മാറിയത്. കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ കളിച്ച മൊണോക്കോയ്ക്കും മോശമല്ലാത്ത തുകയാണ് ഇക്കൊല്ലം കളിക്കാരുടെ ട്രാന്‍സ്ഫറിലൂടെ ലഭിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ പ്രമുഖ താരങ്ങളായ ബെര്‍ണാഡോ സില്‍വയും ബഞ്ചമിന്‍ മെന്‍ഡിയും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നുകഴിഞ്ഞു. ടിമോവും ബകായോകോ ചെല്‍സിയിലേക്കാണ് ചേക്കേറിയത്. മൊറാട്ട പോയതോടെ തനിക്ക് ഒരു സ്‌ട്രൈക്കറുടെ അഭാവം ഉണ്ടെന്ന് റയല്‍ കോച്ച് സിനെദന്‍ സിദാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ കബ്ലിനെ നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 31ന് ഉള്ളില്‍ സംഭവിക്കുന്നതിന് വേണ്ടി കാത്തിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എന്നാല്‍ മൊറാട്ട വിട്ടുപോയതുകൊണ്ടല്ല എംബാപ്പെയെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍, കരിം ബെന്‍സാമ എന്നിവരെ കഴിഞ്ഞെ തനിക്ക് അവസരം ലഭിക്കൂ എന്ന് മാത്രമല്ല എംബാപ്പെയെ കൊണ്ടുവരാനും ക്ലബ് ലക്ഷ്യമിടുന്നു എന്ന അറിവാണ് മറ്റ് സാധ്യതകള്‍ തേടാന്‍ മൊറാട്ടയെ പ്രേരിപ്പിച്ചത്. ഫ്രഞ്ച് താരത്തോടുള്ള തന്റെ ഇഷ്ടം റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീന പെറെസ് മറച്ചുവെക്കുന്നുമില്ല. എംബാപ്പെയെ കൈക്കലാക്കാന്‍ പാരീസ് സെന്റ് ജര്‍മ്മന്‍, മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സണല്‍ തുടങ്ങിയ ക്ലബ്ബുകളും ശ്രമിച്ചിരുന്നു. എന്നാല്‍ റയല്‍ ചേരാനാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ക്കും താല്‍പര്യം എന്നാണ് വിവരങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍