UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റയല്‍ മാഡ്രിഡ്, “റിയല്‍ വിക്ടറി”: ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍ റയല്‍ തന്നെ

മുഹമ്മദ് സലായുടെ മുന്നേറ്റം തടയാനുള്ള തടയാനുള്ള റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ശ്രമമാണ് ഫൈനലില്‍ ലിവര്‍ പൂളിന്റെ വലിയ പ്രതീക്ഷയായിരുന്ന അദ്ദേഹത്തെ പരുക്കിന്റെ പിടിയിലകപ്പെടുത്തിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീട നേട്ടവുമായി റയല്‍ മാഡ്രിഡ്. ലിവര്‍ പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് വീണ്ടും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായത്. രണ്ട് ഗോളടിച്ച ഗാരിത് ബെയ്ലാണ് ലിവര്‍പൂളിനെ തകര്‍ത്തത്. രണ്ടാം പകുതിയില്‍ മത്സരത്തിലെ 51ാം മിനുട്ടില്‍ കരിം ബെന്‍സേമയാണ് റയലിന് വേണ്ടി ആദ്യം ലിവര്‍പൂളിന്റെ വല കുലുക്കിയത്. ലിവര്‍പൂളിന്റെ ഏക ഗോള്‍ സെനഗല്‍ താരം സാദിയോ മാനെ (55) നേടി. എന്നാല്‍ 64, 83 മിനുട്ടുകളില്‍ ഗോളുകള്‍ നേടി ഗാരിത് ബെയ്ല്‍ ലിവര്‍ പൂളിനെ തകര്‍ത്തു. ഇതില്‍ ഒരെണ്ണം ബൈസിക്കിള്‍ കിക്ക് ആയിരുന്നു. സിനദീന്‍ സിദാന്‍ റയലിന്റെ പരിശീലകനായ ശേഷമാണ് റയലിന്റെ ഹാട്രിക് കിരീട നേട്ടം.

പരിക്കേറ്റ് കണ്ണീരോടെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വാങ്ങിയ സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂള്‍ ആരാധകര്‍ക്ക് പ്രത്യേകിച്ചും ഫുട്‌ബോള്‍ ലോകത്തിന് പൊതുവായും വേദനിപ്പിക്കുന്ന കാഴ്ചയായി. മുഹമ്മദ് സലായുടെ മുന്നേറ്റം തടയാനുള്ള തടയാനുള്ള റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ശ്രമമാണ് ഫൈനലില്‍ ലിവര്‍ പൂളിന്റെ വലിയ പ്രതീക്ഷയായിരുന്ന അദ്ദേഹത്തെ പരുക്കിന്റെ പിടിയിലകപ്പെടുത്തിയത്. പിന്നാലെ റയല്‍ പ്രതിരോധ നിരയിലെ കരുത്തനായ ഡാനി കാര്‍വജാലും പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടു. പരിക്കില്‍നിന്ന് മുക്തനായി ഈ മത്സരത്തിലൂടെ തിരിച്ചെത്തിയ കാര്‍വജാലിന് വീണ്ടും പരുക്കേറ്റത് താരത്തിന്റെ ലോകകപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും.

ബെയലിന്റെ ബൈസിക്കിള്‍ കിക്ക് ഗോള്‍ (വീഡിയോ):

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍