UPDATES

കായികം

ഇന്ത്യന്‍ പരിശീലകനാകാന്‍ ആരാധകരുടെ പ്രിയ താരവും; തെരഞ്ഞെടുപ്പ് കടുക്കും

ഈ മാസം 30 വരെ ഇതിനായി അപേക്ഷിക്കാം.

ഇന്ത്യയുടെ പുതിയ പരിശീലകന്‍ ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴത്തെ പരിശീലകന്‍ രവി ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പരിശീലകരെ തേടുന്നതായി ബിസിസിഐ അറിയിച്ചത്.ഈ മാസം 30 വരെ ഇതിനായി അപേക്ഷിക്കാം.

നിലവിലെ പരിശീലകനായ രവി ശാസ്ത്രിക്ക് പുറമേ ടോം മൂഡി, ഗാരി കേഴ്സ്റ്റണ്‍, മൈക്ക് ഹെസ്സന്‍, മഹേല ജയവര്‍ധനെ, വീരേന്ദര്‍ സെവാഗ് തുടങ്ങി വലിയൊരു സൂപ്പര്‍ താര നിര തന്നെ ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയെന്നാണ് റിപോര്‍ട്ടുകള്‍. ഇപ്പോള്‍ മറ്റൊരു ഇതിഹാസ താരവും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് ഇന്ത്യന്‍ ടിമിലെ മികച്ച താരമായിരുന്ന റോബിന്‍ സിങാണ് കോച്ചാകാന്‍ താത്പര്യപ്പെട്ട് അപേക്ഷിച്ചിരിക്കുന്നത്. മുഖ്യ പരിശീലകനാകാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചതായി കഴിഞ്ഞ ദിവസം റോബിന്‍ സിങ് വ്യക്തമാക്കിയിരുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഏറെ നാളത്തെ കോച്ചിങ് പരിചയമുള്ള ആളാണ് റോബിന്‍ സിങ്. 2007 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനുമായിരുന്നു അദ്ദേഹം. 2010 ല്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത റോബിന്‍ സിങ് നിലവിലും അവരുടെ പരിശീലക സംഘത്തിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, ഇന്ത്യ എ ടീം, ഇന്ത്യ അണ്ടര്‍ 19 ടീമുകളേയും റോബിന്‍ സിങ് പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 136 ഏകദിനങ്ങളിലും ഒരു ടെസ്റ്റ് മത്സരത്തിലും ജേഴ്‌സിയണിഞ്ഞിട്ടുള്ള താരമാണ് റോബിന്‍ സിങ്. ആ
ഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന് വേണ്ടിയാണ് കളിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍