UPDATES

കായികം

ലോകകിരീടം കൂടുതല്‍ സാധ്യത ഇന്ത്യക്കല്ല, അത് മറ്റൊരു ടീമിനാണ്: ഗവാസ്‌കര്‍ പറയുന്നു

ലോക കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയ്ക്കല്ലെന്നാണ് ഗവാസ്‌കറിന്റെ പക്ഷം

ക്രിക്കറ്റ് ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ലോകം. മികച്ച ടീമുകള്‍ ആരൊക്കെയെന്ന് കണ്ടെത്തി അവര്‍ക്ക് ലോകകപ്പ് സാധ്യത കല്‍പിക്കുകയാണ് ക്രിക്കറ്റ് വിദഗ്ധര്‍. നിലവിലെ ഫോം കണക്കാക്കി ഭൂരിഭാഗം ആളുകളും ഇന്ത്യക്ക് സാധ്യത കല്‍പിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറയുന്നത് മറ്റൊന്നാണ്.

ലോക കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയ്ക്കല്ലെന്നാണ് ഗവാസ്‌കറിന്റെ പക്ഷം. ഇംഗ്ലണ്ടാണ് ഹോട്ട് ഫേവറിറ്റ് എന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്നതിന്റെ ആനുകൂല്യവും ഏകദിന ക്രിക്കറ്റിനോടുള്ള അവരുടെ സമീപനത്തിലെ മാറ്റങ്ങളും ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചതായി ഗവാസ്‌കര്‍ വ്യക്തമാക്കി. 2015ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് പ്രാഥമിക റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായ ഇംഗ്ലണ്ട് അവരുടെ കളിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മികച്ച ഓപ്പണിങ്, മധ്യനിര, ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം എന്നിവയെല്ലാം ഇംഗ്ലണ്ടിന് ഗുണം ചെയ്യുന്ന ഘടകങ്ങളാണ്. .

ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ഗവാസ്‌കര്‍ രണ്ടാമത് സാധ്യത നല്‍കുന്നത് ഇന്ത്യക്ക് തന്നെയാണ്. 2017, 18 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടില്‍ കളിക്കാന്‍ സാധിച്ചത് ഇന്ത്യക്ക് നിര്‍ണായകമാണെന്ന് ഗവാസ്‌കര്‍ നിരീക്ഷിക്കുന്നു. ഈ രണ്ട് വര്‍ഷവും പര്യടനം നടത്തിയ ടീമിലെ മക്ക താരങ്ങളും ലോകകപ്പിനുണ്ടാകും. അതിനാല്‍ സാഹചര്യങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞ ഒരു ടീമെന്ന നിലയില്‍ ഇന്ത്യക്ക് മുന്നേറാന്‍ അവസരമുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍