UPDATES

കായികം

സച്ചിന്‍ ബേബി പുറത്ത്; കേരളത്തെ റോബിന്‍ ഉത്തപ്പ നയിക്കും

സെപ്റ്റംബറില്‍ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാണ് ഉത്തപ്പ നായകനായി അരങ്ങേറുക.

സീസണിലെ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കേരള ടീമിനെ റോബിന്‍ ഉത്തപ്പ നയിക്കും. മുന്‍ സീസണുകളില്‍ ക്യാപ്റ്റനായിരുന്ന സച്ചിന്‍ ബേബിക്ക് പകരമായിട്ടാണ് ഉത്തപ്പ എത്തുന്നത്. കഴിഞ്ഞ സീസണില്‍ സൗരാഷ്ട്രയ്ക്കായി കളിച്ച ഉത്തപ്പ ഈ സീസണിലാണ് കേരളത്തിലെത്തുന്നത്.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാണ് ഉത്തപ്പ നായകനായി അരങ്ങേറുക. പിന്നാലെ വരുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും ഉത്തപ്പ ടീമിനെ നയിക്കും. എന്നാല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്താണ് ഉത്തപ്പയെ നായകനാക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബിക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു രഞ്ജിയില്‍ കേരളം പുറത്തെടുത്തത്. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍