UPDATES

കായികം

സുവര്‍ണ പാദുകം ആരുനേടും? മുന്നില്‍ സെല്‍ഫ് ഗോള്‍

നിലവിലുള്ള സാഹചര്യം തുടരുകയാണെങ്കില്‍ ഇത്തവണ സെല്‍ഫ് ഗോളുകള്‍ക്ക് സുവര്‍ണ പാദുകം നല്‍കേണ്ട അവസ്ഥയാണുള്ളത്.

ഫുട്‌ബോള്‍ ലോകകപ്പ് അവേശം രണ്ടാം രണ്ടിലേക്ക് കടക്കുമ്പോള്‍ കിരീടത്തോളം പ്രാധാന്യമുള്ള സുവര്‍ണ പാദുകത്തിനായുള്ള മല്‍സരവും കനക്കുകയാണ്. ഗോള്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളുടെ ടീമുകളെല്ലാം പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയെന്നതും ഇതിനായുള്ള പോരാട്ടം കനക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. എന്നാല്‍ നിലവിലുള്ള സാഹചര്യം തുടരുകയാണെങ്കില്‍ ഇത്തവണ സെല്‍ഫ് ഗോളുകള്‍ക്ക് സുവര്‍ണ പാദുകം നല്‍കേണ്ട അവസ്ഥയാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രം 6 സെല്‍ഫ് ഗോളുകളാണ് ഇത്തവണ പിറന്നിട്ടുള്ളത്. വ്യക്തിഗത പട്ടികയില്‍ ഒന്നാമതു നില്‍ക്കുന്ന ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നിന് 5 ഗോളുകളാണ് എന്നിരിക്കെയാണ് സെല്‍ഫ് ഗോളിലെ മുന്നേറ്റം.

സുവര്‍ണ പാദുകത്തിനായുള്ള പട്ടികയില്‍ നാലുഗോളുകളുമായി പോര്‍ച്ചുഗല്ലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബെല്‍ജിയത്തിന്റെ റുമേലു ലൂക്കാക്കുവും രണ്ടാസ്ഥാനത്തും മുന്നുഗോളുകളുമയി റഷ്യയുടെ ഡെനിഷ് ചെറിഷേവ്, സ്‌പെയിനിന്റെ തിയാഗോ കോസ്റ്റ എന്നിവരാണ് മുന്നാം സ്ഥാനത്തുള്ളത്.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം സെല്‍ഫ് ഗോളുകള്‍ രേഖപ്പെടുത്തിയ 1998 ലെ ആറു ഗോളുകള്‍ക്ക് ഒപ്പം എത്തിനില്‍ക്കുകയാണ് റഷ്യന്‍ ലോകകപ്പും. എന്നാല്‍ ഇത്തവണ മല്‍സങ്ങള്‍ അവസാനിച്ചിട്ടില്ലന്നെത് സെല്‍ഫ് ഗോളിന്റെ എണ്ണം ഇനിയും വര്‍ധിക്കാനും സാധ്യതയുണ്ട്.

റഷ്യന്‍ ലോകകപ്പിലെ സെല്‍ഫ് ഗോളുകള്‍

അസിസ് ബൊഹാദോസ്
റഷ്യന്‍ ലോകപ്പ് ആരംഭിച്ച് രണ്ടാം ദിനം തന്നെ ഇത്തവണത്തെ ആദ്യ സെല്‍ഫ് ഗോളും പിറവിയെടുക്കുകയായിരുന്നു. ഇറാന്‍ മൊറോക്കോ മല്‍സരത്തിലായിരുന്നു ഇത്. ഇറാന്റെ ഗോള്‍ ശ്രമം തടയാനുള്ള ശ്രമത്തിനിടെ അസീസ് ബൊഹാദോസിന്റെ ഹെഡര്‍ സ്വന്തം ടീമിന്റെ വലയില്‍ പതിക്കുകയായിരുന്നു.

 

അസിസ് ബെഹ്‌സിച്ച്
തൊട്ടടുത്ത ദിവസം ജൂണ്‍ 16ന് ഓസട്രേലിയന്‍ താരത്തില്‍ നിന്നായിരുന്നു ടൂര്‍ണമെന്റിലെ രണ്ടാമത്തെ സെല്‍ഫ് ഗോള്‍ പിറന്നത്. ഫ്രഞ്ച് സ്‌ട്രൈക്കറില്‍ നിന്നും പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അസിസ് ബെഹ്‌സിച്ച് പന്ത് സ്വന്തം പോസ്റ്റിലേക്ക് അടിക്കുകയാണ്. ഈ ഗോളോടെ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് ജയം സ്വന്തമാക്കി.

ഒഹെങ്കോ എറ്റേബോ
ജുണ്‍ 16 ന തന്നെ ഇത്തവണത്തെ മുന്നാമത് സെല്‍ഫ് ഗോളും പിറവിയെടുത്തിരുന്നു. ക്രൊയേഷ്യന്‍ താരത്തിന്റെ ഹെഡര്‍ നൈജീരിയന്‍ ഡിഫന്റര്‍ ഒഹെങ്കോ എറ്റേബോയുടെ കാലില്‍ തട്ടി ഗോളാവുകയായിരുന്നു. ഈ മല്‍സരത്തില്‍ ക്രൊയേഷ്യ 1-0 ത്തിന് ജയിച്ചു.

തിയാഗോ സിയെങ്ക്
ജൂണ്‍ 19ന് നടന്ന പോളണ്ട് സെനഗല്‍ മല്‍സരത്തില്‍ പോളണ്ടിന്റെ സമനില തകര്‍ത്ത ഗോളും പിറന്നത് സ്വന്തം പോരാളിയില്‍ നിന്നാണ്. സെനഗല്‍ താരം ഇഡ്രിസ ഗുയേ തൊടുത്തുവിട്ട ക്രോസില്‍ തിയാഗോ സിയെങ്ക് നടത്തിയ അനാവശ്യ ഇടപെടല്‍ ഗോളില്‍ അവസാനിക്കുകയായിരുന്നു.

അഹമ്മദ് ഫാത്തി
തിയാഗോ സിയെങ്കിന് അമളി പറ്റിയ ദിവസം തന്നെ ഈജിപ്തിനും സെല്‍ഫ് ഗോളെന്ന അമളി പിണഞ്ഞു. റഷ്യക്കെതിരായ മല്‍സരത്തില്‍ ഈജിപ്ത് പകുതിയിലേക്കെത്തിയ പാസ് വഴിതിരിച്ചുവിടാനുള്ള ആഹമ്മദ് ഫാത്തിയുടെ ശ്രമം പക്ഷേ സെല്‍ഫ് ഗോളായി ഈജിപ്ത് പോസ്റ്റില്‍ അവസാനിക്കുകയായിരുന്നു.

ഡെനിഷ് ചെറിഷേവ്
2018 ലോകകപ്പില്‍ ആഥിതേയരായ റഷ്യയുടെ മുന്നേറ്റത്തിന് അവസാന മല്‍സരത്തില്‍ വിലങ്ങു തടിയായി നിന്നതും ഒരു സെല്‍ഫ് ഗോളായിരുന്നു. റഷ്യയില്‍ സൂപ്പര്‍ താരമായി മാറിയ ഡെനിഷ് ചെറിഷേവിനായിരുന്നു ഇത്തവണത്തെ അബദ്ധം പിണഞ്ഞത്. കോര്‍ണര്‍ ഒഴിവാക്കാന്‍ ഉള്ള ശ്രമത്തിനിടെ ആദ്യ രണ്ടു മത്സരങ്ങളിലെ ഹീറോ ചെറിഷേവിന്റെ ശരീരത്തില്‍ തട്ടി പന്ത് വലയില്‍ കയറി. ഇതോടെ കളിച്ച മൂന്ന് കളിയും ജയിച്ച് ഒന്‍പത് പോയിന്റായ യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

അവന്‍ ഇന്നലെ വെളിപ്പെട്ടു, സ്വപ്നങ്ങളില്‍ നമ്മോട് സംസാരിച്ചു

 

PREVIEW: ലോകചാമ്പ്യന്മാര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകുമോ? ജയിച്ചാല്‍ മാത്രം പോരാ സ്വീഡന്‍ തോല്‍ക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍