UPDATES

കായികം

ജര്‍മനി പുറത്തായത് നന്നായി; ഇല്ലേല്‍ ലോകകപ്പ് യുറോ കപ്പായേനെ!

ലോക ഫുട്‌ബോളില്‍ ആഫ്രിക്കന്‍, ഏഷ്യന്‍,  ലാറ്റിന്‍ അമേരിക്കന്‍ പാരമ്പര്യത്തിന് മുകളില്‍ യൂറോപ്യന്‍ അധിപത്യം വരികയാണോ എന്നും സംശയിക്കേണ്ടിവരും.

ഫുട്‌ബോള്‍ ലോകപ്പ് മല്‍സരങ്ങളുടെ നോക്കൗട്ട് ലൈനപ്പില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ മൃഗീയ ഭൂരിപക്ഷം. അവസാന പതിനാറില്‍ പത്ത് രാജ്യങ്ങള്‍ യുറോപില്‍ നിന്നും ഇടം പിടിക്കുമ്പോള്‍ അഞ്ച് രാജ്യങ്ങള്‍ ലാറ്റിനമേരിക്കയില്‍ നിന്നും, ജപ്പാന്‍ മാത്രം എഷ്യയുടേയും പ്രതിനിധിയാവുന്നു. ആഫ്രിക്കന്‍ പ്രതീക്ഷയായിരുന്ന സെനഗല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കൊളംബിയയോട് ഒരു ഗോളിന് പരാജയപ്പെട്ട് പുറത്താവുകയും ചെയ്തു. ഇതോടെ ലോക ഫുട്‌ബോളില്‍ ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ പാരമ്പര്യത്തിന് മുകളില്‍ യൂറോപ്യന്‍ അധിപത്യം വരികയാണോ എന്നും സംശയിക്കേണ്ടിവരും.

പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പുറത്തു വരുമ്പോള്‍ എട്ടുമല്‍സരങ്ങളില്‍ ഏഴിലും  ഒരു ടീമെങ്കിലും യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളതാണ്. ബ്രസീല്‍-മെക്‌സികോ പോരാട്ടം മാത്രമാണ് ഇതിന് അപവാദം. അതുകൊണ്ടു തന്നെയാണ് ജര്‍മനിയുടെ പുറത്താവല്‍ ശ്രദ്ധേയമാവുന്നത്.

ജര്‍മനി നോക്കൗട്ടില്‍ എത്തിയിരുന്നെങ്കില്‍ ബ്രസീല്‍- ജര്‍മനി പോരാട്ടമായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ അട്ടിമറികള്‍ പതിവായ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ നോക്കൗട്ട് റൗണ്ടിലും ഇത് തുടര്‍ന്നാല്‍ സെമി ഫൈനലോടെ യുറോപ്യന്‍ ടീമുകള്‍ മാത്രമാവാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ബ്രസീല്‍ മെക്‌സികോ എറ്റുമുട്ടലില്‍ ആരു ജയിച്ചാലും ഒരു ടീം ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ളതിനാല്‍ ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ ടീമുകള്‍ മാത്രമാവാനുള്ള സാധ്യത താല്‍ക്കാലികമായി ഇല്ലാതാക്കുന്നു.

ഉറൂഗ്വായ്- പോര്‍ച്ചുഗല്‍, ഫ്രാന്‍സ് -അര്‍ജന്റീന, ക്രൊയേഷ്യ- ഡെന്‍മാര്‍ക്ക്, കൊളംബിയ- ഇംഗ്ലണ്ട് മല്‍സരങ്ങില്‍ മാത്രമാണ് യുറോപ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ പോരാട്ടം നടക്കുന്നത്. ഏഷ്യന്‍ സാന്നിധ്യമായി ബെല്‍ജിയം- ജപ്പാന്‍ പോരാട്ടവും. ഇതില്‍ ഉറൂഗ്വായ്, കൊളംബിയ രാജ്യങ്ങള്‍ മികച്ച പ്രകടനത്തില്‍ നിന്നും പിന്നോട്ടു പോയാല്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സൗന്ദര്യം ബ്രസീലിലോ മെക്‌സികോയിലോ ഒതുങ്ങാനും സാധ്യതയുണ്ട്.

‘റൗണ്ട് 16’ ലെ പോരാട്ടത്തിന് അര്‍ജന്റീനയും ഫ്രാന്‍സും തുടക്കമിടും

സുവര്‍ണ പാദുകം ആരുനേടും? മുന്നില്‍ സെല്‍ഫ് ഗോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍