UPDATES

കായികം

ഇന്ന് ജീവന്‍മരണ പോരാട്ടം; സ്പെയിനും പോര്‍ച്ചുഗലും കടന്നുകൂടുമോ? റൊണാള്‍ഡോ ഹാരി കെയ്‌നെ മറികടക്കുമോ?

റഷ്യന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മല്‍സരത്തില്‍ മുന്‍നിരയിലുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഡീഗോ കോസ്റ്റയും ഇന്ന് മുന്നാം മല്‍സരത്തിനിറങ്ങുന്നുണ്ട്.

റഷ്യന്‍ ലോകപ്പ് ഗ്രൂപ്പ് മല്‍സരങ്ങളുടെ അവസാന കളികള്‍ക്ക് ആംഭിക്കുമ്പോള്‍ എ, ബി ഗ്രൂപ്പുകളില്‍ വാഴുന്നവരെയും വീഴുന്നവരെയും ഇന്നറിയാം. ഒത്തുകളി സാധ്യതകള്‍ ഇല്ലാതാക്കാന്‍ ഗ്രുപ്പുകളിലെ മല്‍സരങ്ങള്‍ ഒരേ സമയത്ത് നടക്കുന്നെന്ന പ്രത്യേകതയും മുന്നാം പാദ ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കുണ്ട്. രാത്രി 7.30 ന് സമാറ അരീനയില്‍ ഉറുഗ്വായ് റഷ്യ പോരാട്ടം നടക്കുമ്പോള്‍ വോള്‍വോഗ്രാഡില്‍ സൗദിയും ഈജിപ്തും ഏറ്റുമുട്ടും. ഒന്നും സംഭവിക്കാനില്ല, ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കുകയാണ് യുറൂഗ്വായുടെയും റഷ്യയുടേയും ലക്ഷ്യം. എന്നാല്‍ പരാജിതരായ സൗദിയുടെയും ഈജിപ്ത്തിന്റെയും മല്‍സരത്തിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.

എന്നാല്‍ ഗ്രൂപ്പ് ബിയിലെ അവസ്ഥ വ്യത്യസ്ഥമാണ്, മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയ്‌നിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തരായ പോര്‍ച്ചുഗല്ലിനും ഇന്ന് നിര്‍ണായകമാണ്. രാത്രി 11.30 നടക്കുന്ന മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ ഇറാനെയും, സ്‌പെയിന്‍ മൊറോക്കോയെയുമാണ് നേരിടുന്നത്. സാരന്‍സ്‌ക് അരീനയിലും കാലിനിഗ്രാഡിലുമാണ് മല്‍സരങ്ങള്‍. ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടു കളികള്‍ തോറ്റ മൊറോക്കോ പുറത്തേക്കുള്ള പാതയിലാണ്. പക്ഷേ ഒരു ജയവും ഒരു സമനിലയുമായി 4 പോയിന്റുകളുള്ള സ്‌പെയിനിന് ഇന്ന് നിര്‍ണായകമാണ്. ജയത്തില്‍ കുറഞ്ഞൊന്നും സ്‌പെയിന്‍ പ്രതീക്ഷിക്കുന്നില്ല. പോര്‍ച്ചുഗല്ലിനെതിരേ മുന്നുഗോളുകളുടെ സമനിലയും, ഇറാനെതിരേ ഒരു ഗോളിന്റെ ജയവുമാണ് സ്‌പെയിനിന്റെ അക്കൗണ്ടിലുള്ളത്.

ക്രിസ്റ്റ്യാനോ കരുത്തില്‍ ടൂര്‍ണമന്റില്‍ ഒരു ജയവും സമനിലയും സ്വന്തമാക്കിയ പോര്‍ച്ചുഗല്ലിന് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ആദ്യ മാച്ചില്‍ മൊറോക്കൊയെ ഒരു ഗോളിന് തോല്‍പ്പിക്കുകയും രണ്ടാം മല്‍സരത്തില്‍ സ്‌പെയിനോട് ഒരു ഗോളിന് മാത്രം പരാജയപ്പെടുകയും ചെയ്ത ഇറാനാണ് പോര്‍ച്ചുഗല്ലിന്റെ എതിരാളി. സ്‌പെയിനിനെ പിടിച്ചു കെട്ടിയ പ്രകടനമായിരുന്നു ഇറാന്‍ കാഴ്ചവച്ചത്. അതിനാല്‍ തന്നെ ക്രിസ്റ്റ്യാനോയെ മാത്രം ആശ്രയിച്ചു മുന്നേറുന്ന പോര്‍ച്ചുഗല്ലിന് അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. ഒരു ജയം അടുത്ത റൗണ്ടിലേക്ക് വഴി തുറക്കുമെന്നതിനാല്‍ വിട്ടു കൊടുക്കാന്‍ ഇറാനും തയ്യാറാവില്ലെന്നുറപ്പാണ്. മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ പോര്‍ച്ചുഗല്ലിന് സ്‌പെയിന്‍ മൊറോക്കോ മല്‍സര ഫലം നിര്‍ണായകമാവും. ഇറാന് സാധ്യത വര്‍ധിക്കും. സ്‌പെയിന്‍ പരാജയപ്പെട്ടാലും ഗോള്‍ ശരാശരി അടുത്ത റൗണ്ടില്‍ പ്രവേശിക്കുന്നവരെ കണ്ടെത്തും. ജയമാണ് ഗ്രൂപ്പ് ബിയില്‍ നിര്‍ണായകം.

അതേസമയം, റഷ്യന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മല്‍സരത്തില്‍ മുന്‍നിരയിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഡീഗോ കോസ്റ്റയും ഇന്ന് മുന്നാം മല്‍സരത്തിനിറങ്ങുന്നുണ്ട്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി നാലു ഗോളുകള്‍ അക്കൗണ്ടില്‍ ചേര്‍ത്ത് ക്രിസ്റ്റ്യാനോ ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവിനൊപ്പം പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മുന്നു ഗോളുകളുമായി പട്ടികയില്‍ മുന്നാം സ്ഥാനത്താണ് സ്‌പെയിനിന്റെ ഡീഗോ കോസ്റ്റ. കൂടുതല്‍ ഗോളുകള്‍ നേടി പട്ടികയില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നെ മറികടക്കുകയാവും ഇരുവരുടെയും ഇന്നത്തെ ലക്ഷ്യം.

നോക്കൗട്ട് ഉറപ്പിച്ച് 6 രാജ്യങ്ങള്‍, നൂല്‍പ്പാലത്തില്‍ 10 കരുത്തര്‍; ഇനിയാണ് കളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍