UPDATES

ട്രെന്‍ഡിങ്ങ്

ടുണീഷ്യന്‍ പോസ്റ്റില്‍ ഗോള്‍ വര്‍ഷം; ബെല്‍ജിയത്തിന് വമ്പന്‍ ജയം

രണ്ടിനെതിരേ ആഞ്ചുഗോളുകള്‍ക്കാണ് ടൂര്‍ണമെന്റിലെ ഇത്തവണത്തെ കരുത്തരായ ബെല്‍ജിയം ടൂണീഷ്യയെ തകര്‍ത്തത്.

മോസ്‌കോയിലെ സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഗ്രൂപ്പ് ജി-യിലെ രണ്ടാം പാദമല്‍സരത്തില്‍ ടുണീഷ്യക്കെതിരേ ബെല്‍ജിയത്തിന് മികച്ച വിജയം. രണ്ടിനെതിരേ ആഞ്ചുഗോളുകള്‍ക്കാണ് ടൂര്‍ണമെന്റിലെ ഇത്തവണത്തെ കരുത്തരായ ബെല്‍ജിയം ടൂണീഷ്യയെ തകര്‍ത്തത്. മികച്ച മുന്നേങ്ങള്‍ കണ്ട മല്‍സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ നാലു ഗോളുകളാണ് പിറന്നത്.

ടുണീഷ്യക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ നേടിയായിരുന്നു ആദ്യ പകുതിയില്‍ ബെല്‍ജിയത്തിന്റെ മുന്നേറ്റം. ബെല്‍ജിയം സൂപ്പര്‍ താരം റുമേലു ലുക്കാക്കുവിനെ മുന്‍ നിര്‍ത്തിയായിരുന്നു ബെല്‍ജിയത്തിന്റെ ആക്രമണം. രണ്ട് ഗോളുകളാണ് ലുക്കാക്കു മല്‍സരത്തിന്റെ ആദ്യപകുതിയില്‍ സ്വന്തമാക്കിയത്.

മല്‍സരം ആരംഭിച്ച് ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് എഡന്‍ ഹസാര്‍ഡ് കൃത്യമായി പോസ്റ്റിലെത്തിച്ചായിരുന്നു മല്‍സരത്തില്‍ ബെല്‍ജിയം ആധിപത്യം നേടിയത്. 16ാം മിനിറ്റില്‍ ലുക്കാക്കുവിലൂടെ ബെല്‍ജിയം വീണ്ടും ലീഡുയര്‍ത്തി. ഒട്ടും വൈകാതെ ടുണിഷ്യയുടെ പ്രത്യാക്രണം. 18ാം മിനിറ്റില്‍ ബെല്‍ജിയം വലകുലുക്കി ഡൈലന്‍ ബ്രോണ്‍ ടൂണീഷ്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നു. വഹാബി ഖാസ്രിയെടുത്ത ഫ്രീകിക്കില്‍ നിന്നാണ് ഡൈലന്‍ ബ്രോണ്‍ ഹെഡറിലൂടെ വലകുലുക്കിയത്. ടുണീഷ്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഗോള്‍ നേടിയ ഡെലന്‍ ബ്രോണ്‍ പരിക്കേറ്റ് മടങ്ങുന്ന കാഴ്ചയും ഇതിനിടെ ഉണ്ടായി. ബ്രോണിന് പകരം ഹംദി നഗ്ഗൂസനെ കളത്തിലിറക്കി ടുണീഷ്യ.

മല്‍സരത്തിന്റെ ആദ്യ പകുതിയിലെ അധിക സമയത്ത് ടൂണിഷ്യന്‍ പ്രതിരോധ നിരയെ മികച്ച രീതിയില്‍ മറകടന്ന റുമേലു ലുക്കാക്കുവിന്റെ മുന്നേറ്റം. ഇഞ്ചുറി ടൈമിലെ മുന്നാം മിനിറ്റില്‍ ലുക്കാക്കു മല്‍സരത്തിലെ തന്റെ രണ്ടാം ഗോളും ടൂര്‍ണമന്റിലെ നാലാം ഗോളും സ്വന്തമാക്കിയതിന് പിറകെ അദ്യ പകുതിക്ക് വിരാമം. ഈ ഗോളോടെ നാല് ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം ടോപ് സ്‌കോറര്‍ സ്ഥാനം പങ്കിട്ടു ലുക്കാക്കു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ബെല്‍ജിയം താരമെന്ന മാര്‍ക്ക് വില്‍മോട്സിന്റെ റെക്കോര്‍ഡും ലുക്കാക്കു പങ്കിട്ടു.

ബെല്‍ജിയം മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചായിരുന്നു മല്‍സരത്തിന്റെ രണ്ടാം പകുതിയുടെയും ആരംഭം. 51ാം മിനിറ്റില്‍ ഹസാര്‍ഡ്‌സ് തന്റെ രണ്ടാം ഗോളിലൂടെ ബെല്‍ജിയത്തെ ലീഡ് ഒന്നിനെതിരേ നാലുഗോളുകളിലേക്ക് ഉയര്‍ത്തി. ടോബി ആലഡര്‍വയ്റല്‍ഡിന്റെ ലോങ് പാസ് കൃത്യമായി കളക്റ്റ് ചെയ്ത് രണ്ട് ടുണീഷ്യന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നായിരുന്നു ഹസാര്‍ഡ് തന്റെ രണ്ടാം ഗോള്‍ ലക്ഷ്യത്തിലെത്തിച്ചത്. മാച്ചില്‍ വ്യക്തമായ ലീഡ് സ്വന്തമാക്കിയതോടെ ലുക്കാക്കുവിനെ പിന്‍വലിച്ച് മൗറാന്‍ ഫെല്ലെയ്നിയെ ഇറക്കി ബെല്‍ജിയം കോച്ച് റോബേര്‍ട്ടോ മാര്‍ട്ടിനെസിന്റെ തന്ത്രപരമായ നീക്കം. മൂന്നു ഗോളുകള്‍ക്ക് പിന്നിലായതോടെ പതറിയ ടൂണീഷ്യന്‍ ഗോള്‍ മുഖത്തേക്ക് 90 മിനിറ്റിന് നിമിഷങ്ങള്‍ മുന്‍പ് ബെല്‍ജിയത്തിന്റെ ആഞ്ചാം ഗോള്‍. മിറ്റി ബാറ്റ്ഷുവായിലുടെയായിരുന്നു ബെല്‍ജിയത്തിന്റെ മുന്നേറ്റം. കളി അവസാനിക്കുന്നതിന് മുന്‍പ് തങ്ങള്‍ പതറിയിട്ടില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ടൂണീഷ്യയുടെ മികച്ച മുന്നേറ്റം ഗോളില്‍ അവസാനിക്കുന്നു. ഇതോടടെ ബെല്‍ജിയം-5, ടുണീഷ്യ- 2.

ജീവിതത്തിലെയും കരിയറിലെയും തിരിച്ചടികള്‍ക്കു കളത്തില്‍ മറുപടി; ഇതാണ് ലുക്കാക്കു സ്റ്റൈല്‍

“ഗോളടിക്കുമ്പോൾ ഞാനവർക്ക് ബൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകുവാണ്, ഫോം മങ്ങിയാൽ കോംഗോ വംശജനായ ലുകാകുവും”

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍